ടി.വി ചർച്ചക്കിടെ സംഘർഷം; സമാജ്​വാദി പാർട്ടി നേതാവ്​ കസ്​റ്റഡിയിൽ

ന്യൂഡൽഹി: ടി.വി ചർച്ചക്കി​െട സമാജ്​വാദി, ബി.ജെ.പി പാർട്ടി നേതാക്കൾ തമ്മിൽ സംഘർഷം. സമാജ്​ വാദി പാർട്ടി നേതാവ്​ അനുരാഗ്​ ബഡോറിയ, ബി.ജെ.പിയുടെ ഗൗരവ്​ ബാട്ടിയ എന്നിവർ തമ്മിലാണ്​ സംഘർഷമുണ്ടായത്​. സംഭവത്തിൽ സമാജ്​വാദി പാർട്ടി നേതാവി​െന പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

നോയിഡയിലെ സെക്​ടർ 16 എ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചാനലി​​​െൻറ ചർച്ചക്കിടെയാണ്​ സംഘർഷമുണ്ടായതെന്ന്​ എസ്​.പി അജയ്​ പാൽ ശർമ്മ പറഞ്ഞു. ബി.ജെ.പി നേതാവി​​​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ്​ സമാജ്​വാദി പാർട്ടി ​വക്​താവിനെ കസ്​റ്റഡി​യിലെടുത്തത്​.

സംഭവത്തി​​​െൻറ വീഡിയോ ദൃശ്യങ്ങൾ സമർപ്പിക്കാൻ ചാനലിനോട്​ നിർദേശിച്ചിട്ടു​ടെണ്ടന്നും പൊലീസ്​ ​. അനുരാഗിനെ പിന്നീട്​ എക്​സ്​പ്രസ്​വേ പൊലീസ്​ സ്​റ്റേഷനിലേക്ക്​ മാറ്റി.

Tags:    
News Summary - Samajwadi Party, BJP Leaders Fight On TV Show-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.