ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ചന്ദ്ര ശേഖറിെൻറ മകനും സമാജ്വാദി പാർട്ടി നേതാവുമായ നീരജ് േശഖർ രാജ്യസഭാ അംഗ ത്വം രാജിവെച്ചു. ബി.ജെ.പിയിൽ ചേരുന്നതിനാണ് നീരജ് രാജിവെച്ചത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനൊപ്പം എത്തിയാണ് രാജ്യസഭാ അധ്യക്ഷൻ എം.വെങ്കയ്യ നായിഡുവിന് നീരജ് രാജിക്കത്ത് നൽകിയത്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഖറിനെ എസ്.പി രാജ്യസഭയിലേക്ക് അയക്കുകയായിരുന്നു. 2020ലാണ് അദ്ദേഹത്തിൻെറ കാലാവധി കഴിയുക.
‘ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും നീരജിന് എസ്.പി രാജ്യസഭ സീറ്റ് നൽകി. ആ സ്ഥാനം രാജിവെക്കുന്നത് പാർട്ടിയോടുള്ള അവഹേളനമാണ്. അദ്ദേഹം രാഷ്ട്രീയ മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചു’- പാർട്ടി വക്താവ് രജേന്ദ്ര ചൗധരി പ്രതികരിച്ചു.
നീരജ് ശേഖർ രണ്ട് തവണ ബല്ലിയ മണ്ഡലത്തിൽ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2007ൽ സിറ്റിങ് എം.പിയായ ചന്ദ്രശേഖർ മരണപ്പെട്ടതോടെ നീരജ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുകയായിരുന്നു. 2009ലെ തെരഞ്ഞെടുപ്പിലും അദ്ദേഹം ബല്ലിയ മണ്ഡലം നിലനിർത്തി. 2014ൽ തോൽവി നേരിട്ട നീരജ് ശേഖറിന് എസ്.പി രാജ്യസഭ സീറ്റ് നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.