തെരഞ്ഞെടുപ്പ് തോൽവി: എസ്.പിയിൽ നേതൃമാറ്റ ചർച്ചകൾ സജീവം

ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ സമാജ് വാദി പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ സജീവം. പാർട്ടിയുടെ ജില്ലാ പ്രസിഡന്‍റുമാരെയും മുതിർന്ന നേതാക്കളെയും നേതൃപദവിയിൽ നിന്ന് മാറ്റിയേക്കുമെന്നാണ് സൂചന.

ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാർട്ടി നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തു. പുതിയ നേതാക്കൾക്ക് ചുമലത ഏൽപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് മുതിർന്ന നേതാവ് ന്യൂസ് 18 ചാനലിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നേതാക്കൾ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തരുതെന്ന കർശന നിർദേശം പാർട്ടി നൽകിയിരുന്നു.

യു.പിയിൽ 37 സീറ്റിൽ മത്സരിച്ച സമാജ് വാദി പാർട്ടി അഞ്ച് സീറ്റിൽ മാത്രമാണ് വിജയിച്ചത്. അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവ്, ധർമേന്ദ്ര യാദവ്, അക്ഷയ് യാദവ് എന്നിവരെല്ലാം പരാജയപ്പെട്ടത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു.

Tags:    
News Summary - Samajwadi Party Likely to Replace Leaders With New Faces-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.