സമാജ്​വാദി പാർട്ടി യു.പിയെ ഏറെ കാലം കൊള്ളയടിച്ചു -ബി.ജെ.പി അധ്യക്ഷൻ

ഷാജൻപൂർ: സമാജ്​വാദി പാർട്ടി ഉത്തർപ്രദേശിനെ ഏറെ കാലം കൊള്ളയടിച്ചതായി യു.പി ബി.ജെ.പി അധ്യക്ഷൻ സ്വതന്ത്രദേവ്​ സിങ്​.

‘‘നിങ്ങൾ സമാജ്​വാദി പാർട്ടിയുടെ ഭരണം കണ്ടതാണ്​. ഒരു കുടുംബം സംസ്ഥാനത്തെ മുഴുവനായി ഒരുപാട്​ കാലം കൊള്ളയടിക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ ജനം അവരെ തുരത്തി. അവർ ചെയ്​തത്​ തെമ്മാടിത്തം മാത്രമല്ല, കവർച്ച കൂടിയാണ്​. യോഗി ആദിത്യനാഥ്​ സർക്കാറി​​െൻറ കീഴിലാണ്​ സംസ്ഥാനത്ത്​ ഐശ്വര്യം വന്നത്​.’’ - സ്വതന്ത്രദേവ്​ സിങ് പറഞ്ഞു.

സമാജ്​വാദി പാർട്ടി ഭരണത്തെ താഴെയിറക്കി 2017ലാണ് യു.പിയിൽ യോഗി ആദിത്യ നാഥി​​െൻറ നേതൃത്വത്തിലുള്ള​ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയത്​.

Tags:    
News Summary - samajwadi party looted up for many years swatantra dev singh -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.