ന്യൂഡൽഹി: ലോക്സഭയിൽ സ്പീക്കർ ഒാം ബിർളക്കു പകരം ചെയറിലിരുന്ന് നടപടികൾ നിയ ന്ത്രിക്കാൻ നിയോഗിച്ച ബി.ജെ.പി വനിത അംഗം രമാദേവിക്കു നേരെ ദ്വയാർഥമുള്ള േമാശം പദപ് രയോഗം നടത്തിയ സമാജ്വാദി പാർട്ടി അംഗം അഅ്സംഖാന് മാപ്പുപറയാൻ സമ്മർദം. അഅ്സംഖ ാൻ മാപ്പു പറയുകയോ നടപടി നേരിടുകയോ വേണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ നിലപാടെടുത്തു. യുക്തമായ നടപടി തീരുമാനിക്കുന്നതിന് സ്പീക്കറെ ചുമതലപ്പെടുത്തി. സഭയിൽ മാപ്പു പറയാൻ സ്പീക്കർ അേദ്ദഹത്തോട് ആവശ്യപ്പെടും. തയാറായില്ലെങ്കിൽ അച്ചടക്ക നടപടിയിലേക്ക് കടക്കാനാണ് സാധ്യത.
മുത്തലാഖ് ബില്ലിെൻറ ചർച്ചാവേളയിലാണ് സഭ നിയന്ത്രിച്ച രമാദേവിയോട് മോശം ഭാഷയിൽ അഅ്സംഖാൻ സംസാരിച്ചത്. അവിടെയും ഇവിടെയും നോക്കാതെ ചെയറിനെ അഭിസംബോധന ചെയ്തു സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇത്. ബി.ജെ.പി അംഗങ്ങൾ ശക്തമായ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് ക്ഷമാപണ ഭാഷയിൽ സംസാരിക്കാൻ സ്പീക്കർ ഒാം ബിർള അഅ്സംഖാനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. സഭയിൽ നേരെചൊവ്വേ സംസാരിക്കാൻ ബി.ജെ.പി അംഗങ്ങൾ അനുവദിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി പ്രസംഗം പൂർത്തിയാക്കാതെ ഇറങ്ങിപ്പോവുകയും ചെയ്തു. അഖിലേഷ് യാദവ് അടക്കം മറ്റു സമാജ്വാദി പാർട്ടിക്കാരും ഇറങ്ങിപ്പോയി.
വെള്ളിയാഴ്ച ശൂന്യവേളയിൽ ബി.ജെ.പി അംഗങ്ങൾ വിഷയം വീണ്ടും എടുത്തിട്ടു. അഞ്ചു വർഷത്തേക്ക് അഅ്സംഖാനെ സഭയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് രമാദേവി മുന്നോട്ടുവച്ചത്. മോശം ഭാഷാപ്രയോഗം അംഗീകരിക്കാൻ കഴിയില്ലെന്ന കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ബി.ജെ.ഡി, ബി.എസ്.പി കക്ഷികളും വ്യക്തമാക്കി. അതേസമയം, കേന്ദ്രമന്ത്രിയായിരുന്ന എം.ജെ. അക്ബർ ഉൾപ്പെട്ട ‘മീ ടൂ’ വിഷയം പരിശോധിക്കാൻ നിയോഗിച്ച മന്ത്രിതല സമിതിയുടെ സ്ഥിതി എന്താണെന്ന് എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസി ചോദിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിക്കാതെ പിരിച്ചുവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.