ലാഹോർ: അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് റദ്ദാക്കിയ ഇന്ത്യ-പാക് സംഝോത എക്സ്പ്രസ് ട്രെയിൻ സർവീസ് ഞായറാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് റെയിൽവേ. ബാലാക്കോട്ട് ആക്രമണത്തിെൻറയും വ്യോമാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഫെബ്രുവരി 28നാണ് പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിൻ പാക് സർക്കാർ റദ്ദാക്കിയത്.
ദ്വൈവാര ട്രെയിനായി ലാഹോർ മുതൽ അട്ടാരി വരെയാണ് സംഝോത എക്പ്രസ് സർവീസ് നടത്തുന്നത്. ഞായറാഴ്ച ഡൽഹിയിൽ നിന്നും ട്രെയിൻ ഒാടിത്തുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയാണ് ട്രെയിൻ ലാഹോറിൽ എത്തുക. എന്നാൽ തിരിച്ച് സർവീസ് നടത്തുമോയെന്ന കാര്യം വ്യക്തമല്ല.
തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സംഝോത എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിൽ നിലവിലുള്ള പ്രശ്നങ്ങൾ മുൻ നിർത്തി സുരക്ഷ പരിഗണിച്ച് ട്രെയിൻ റദ്ദാക്കുന്നുവെന്നാണ് പാകിസ്താൻ അറിയിച്ചത്. പാകിസ്താൻ കസ്റ്റഡിയിലായിരുന്ന വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയച്ചതോടെ ഇന്ത്യയുടെ ഭാഗത്തുനിന്ന് സർവീസ് പുനഃരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഡൽഹി മുതൽ അട്ടാരി വരെ വൻ സുരക്ഷയോടെയാണ് ട്രെയിൻ സർവീസ് നടത്തുക.
1976 ജൂലൈ 22നാണ് ഇന്ത്യ- പാക് ട്രെയിൻ സർവീസ് ആരംഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഷിംല കരാർ പ്രകാരമായിരുന്നു ഇത്. സംഝോത എക്സ്പ്രസിന് ആറ് സ്ലീപ്പർ കോച്ചുകളും ഒരു ത്രീ ടയർ എ.സി കോച്ചുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.