റായ്പൂർ: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ബാഗേൽ വാക്സിൻ എടുത്തില്ലെന്നും ചിത്രത്തിന് പോസ് ചെയ്യുക മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയയിരുന്നു സംഘ്പരിവാർ പ്രൈാഫൈലുകൾ വ്യാജവാർത്ത പരത്തിയത്.
ചിത്രത്തിൽ കുത്തിവെപ്പെടുക്കുന്ന സിറിഞ്ചിെൻറ മൂടി ഒഴിവാക്കിയില്ലെന്ന് ചുണ്ടിക്കാട്ടിയായിരുന്നു പ്രചാരണം. 'സിറിഞ്ചിെൻറ മൂടി ഒഴിവാക്കാതെ മുഖ്യമന്ത്രിക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്ന പുതിയ രീതി ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ കണ്ടെത്തി. രാഹുൽ ഗാന്ധിയായിരിക്കും ഈ ഉപായം മുഖ്യമന്ത്രിക്ക് പറഞ്ഞ് കൊടുത്ത്' -ഇതായിരുന്നു വൈറൽ ട്വീറ്റിെൻറ ഉള്ളടക്കം. സംഘ്പരിവാർ ഐ.ടി സെൽ ഏറ്റെടുത്തതോടെ ചിത്രം ട്വിറ്ററിൽ വൈറലായി. ബി.ജെ.പിയുടെ ഡൽഹി വക്താവ് നീതു ദബാസ് അടക്കമുള്ളവർ ട്വീറ്റ് പങ്കുവെച്ചു.
മുഖ്യമന്ത്രി റായ്പൂരിലെ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മെമ്മോറിയൽ മെഡിക്കൽ കോളജിൽ വെച്ച് കോവിഡ് വാക്സിൻ സ്വീകരിച്ചതായി 'ആൾട്ന്യൂസ്' ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തി.
മേയ് 27ന് ബാഗൽ വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിെൻറ വാർത്ത 'ഹിന്ദി ഖബർ' എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് മെഡിക്കൽ കോളജിലെ ദീപേശ്വരി ചന്ദ്രകാർ ആണ് മുഖ്യമന്ത്രിക്ക് വാക്സിൻ നൽകിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അജയ് യാദവും ജില്ല കലക്ടർ ഡോ. എസ്. ഭാരതിദാസനും സ്ഥത്തുണ്ടായിരുന്നു.
കോവിഡ് വാക്സിൻ എടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ബാഗൽ ചിത്രം പങ്കുവൈക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് നൽകാനായി എടുത്ത ചിത്രമാണ് വ്യാപകമായി വ്യാജ പ്രചാരണത്തിനായി സംഘപരിവാറുകാർ ഉപയോഗിച്ചത്. വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി രണ്ടാം ഡോസ് സ്വീകരിക്കുന്നതിെൻറ വിഡിയോ കോൺഗ്രസ് വക്താവ് ഇദ്രീസ് ഗാന്ധി പുറത്തുവിട്ടു.
മുഖ്യമന്തി വാക്സിൻ സ്വീകരിച്ചതായും മൂടി ഊരാത്ത സിറിഞ്ച് ഉപയോഗിച്ചുള്ള ചിത്രം മാധ്യമങ്ങൾക്ക് നൽകാനായി എടുത്തതാണെന്നും കലക്ടർ ഭാരതീദാസൻ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.