ബംഗളൂരു: നിലവാരമില്ലാത്ത നാടൻ മദ്യത്തിനൊപ്പം തുടർച്ചയായി ഹാൻഡ് സാനിറ്റൈസർ ചേ ർത്ത് കുടിച്ച സഹോദരങ്ങൾ മരിച്ചു. ധാർവാഡിലെ കൽഗതഗി താലൂക്കിൽ ഗാംബിയാപുർ ഗ്രാമത് തിലെ കൂലിപ്പണിക്കാരായ ബസവരാജ് വെങ്കപ്പ (45), സഹോദരി ജാംബവി (47) എന്നിവരാണ് മരിച്ചത്.
ഇരുവരും സ്ഥിരം മദ്യപാനികളായിരുന്നുവെന്നും മദ്യവിൽപന നിരോധിച്ചതിനെ തുടർന്ന ് ഇരുവരും വിഷാദത്തിലായിരുന്നുവെന്നും ഗ്രാമവാസികൾ പൊലീസിന് മൊഴി നൽകി. സാനിറ്റൈസറിൽ മദ്യത്തിെൻറ അംശം ഉണ്ടെന്നറിഞ്ഞ ഇരുവരും കഴിഞ്ഞ നാലു ദിവസമായി അത് കഴിക്കുന്നുണ്ടായിരുന്നു.
ഗ്രാമത്തിൽനിന്നും നാടൻ വാറ്റ് വാങ്ങിക്കൊണ്ടുവന്നശേഷം ബസവരാജ് അതിൽ സാനിറ്റൈസർ ചേർക്കുകയായിരുന്നു. മെഡിക്കൽ ഷോപ്പിൽനിന്നും സാനിറ്റൈസറുകളും ഇയാൾ കുറെ വാങ്ങിക്കൂട്ടിയിരുന്നു.
ശനിയാഴ്ച വൈകീട്ടാണ് കടുത്ത വയറുവേദനയെതുടർന്ന് ഇരുവരെയും ധാർവാഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കാത്തതിനെത്തുടർന്ന് ഞായറാഴ്ച ഉച്ചയോടെ ബസവരാജും വൈകീട്ടോടെ ജാംബവിയും മരിച്ചു.
സാനിറ്റൈസർ കുടിക്കുന്നത് അവയവങ്ങൾ തകരാറിലാക്കുമെന്നും മരണം സംഭവിക്കുമെന്നും ആരോഗ്യ വിദഗ്ധർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.