സഞ്​ജയ്​ റാവത്ത് എം.പി ​ ശിവസേന മുഖ്യ വക്താവ്​

മുംബൈ: ശിവസേന എം.പി സഞ്​ജയ്​ റാവത്തിനെ പാർട്ടി മുഖ്യ വക്താവായി നിയമിച്ചു. ​ചൊവ്വാഴ്​ച പാർട്ടി പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ഇക്കാര്യം അറിയിച്ചത്​. മറ്റ്​ പത്ത് പേരെ​ വക്താക്കളായും പാർട്ടി നിയമിച്ചു.

ലോക്​സഭ അംഗങ്ങളായ സാവന്ത്​, ധൈര്യശീൽ മ​െന, രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി, മഹാരാഷ്​ട്ര മന്ത്രിമാരായ ഉദയ്​ സാമന്ത്​, അനിൽ പരബ്​, ഗുലാബ്​റാവു പാട്ടീൽ, എം.എൽ.എമാരായ സുനിൽ പ്രഭു, രപതാപ്​ സർനായിക്​, മുംബൈ മേയർ കിഷോരി പേഡ്​നേകർ, മുതിർന്ന നേതാവ്​ നീലം ഗൊർഹെ എന്നിവരാണ്​ പാർട്ടി വക്താക്കളായി നാമനിർദേശം ചെയ്യപ്പെട്ടത്​.

ശിവസേനയുടെ മുഖപത്രം സാമ്​നയുടെ എക്​സിക്യുട്ടീവ്​ എഡിറ്റർ കൂടിയാണ്​ സഞ്​ജയ്​ റാവത്ത്​. മുംബൈയെ പാക്​ അധീന കശ്​മീർ എന്ന്​ വിശേഷിപ്പിച്ച നടി കങ്കണ റണാവത്തുമായുള്ള സഞ്​ജയ്​ റാവത്ത്​ വാക്‌പോരിലേർപ്പെട്ടിരുന്നു. മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് വിളിച്ച കങ്കണക്ക്​ അഹമ്മദബാദിനെ മിനി പാകിസ്​താന്‍ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു സഞ്​ജയ്​ റാവത്തി​െൻറ ചോദ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.