സഞ്ജയ് റാവുത്ത്

ഭൂമി കുംഭകോണക്കേസ്: മൂന്നു മാസത്തിന് ശേഷം സഞ്ജയ് റാവുത്തിന് ജാമ്യം

മുംബൈ: പത്രചാൾ പുനർനിർമാണവുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസിൽ ശിവസേന ഉദ്ധവ് താക്കറെ പക്ഷ വക്താവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവുത്തിന് ജാമ്യം. പ്രത്യേക പി.എം.എൽ.എ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം. റാവുത്തിന്‍റെ ജാമ്യത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ബോംബെ ഹൈകോടതിയെ സമീപിക്കും.

മുംബൈയിൽ ചെലവുകുറഞ്ഞ വീടുകളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട് റാവുത്തിന്റെ ഭാര്യയും കൂട്ടാളികളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ റാവുത്തിന്റെ ഭാര്യയുടെയും രണ്ടു കൂട്ടാളികളുടെയും 11.15 കോടിയുടെ ആസ്തി ഇ.ഡി പിടിച്ചെടുത്തിരുന്നു. 

Tags:    
News Summary - Sanjay Raut gets bail after three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.