ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാവ് സഞജയ് സിങ്ങിനെ രാജ്യാസഭയിലേക്ക് അയക്കുമെന്ന് കുമാർ വിശ്വാസ്. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം അടുത്ത മാസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തുമെന്നാണ് സൂചന. ഡൽഹിയിൽ നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കും എ.എ.പി സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം.
കുമാർ വിശ്വാസിനെ രാജ്യസഭയിലേക്ക് അയക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതൃത്വത്തോടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അരവിന്ദ് കെജ്രിവാളുമായും മറ്റു നേതാക്കളുമായും അകലം പാലിക്കുന്ന വിശ്വാസിനെ രാജ്യസഭാംഗമാക്കാൻ പാർട്ടിക്ക് താൽപര്യമില്ലെന്നാണ് സൂചന.
സ്വന്തം പാർട്ടിയിൽ നിന്നുള്ള നേതാക്കളിൽ അശുതോഷിനും സഞജയ് സിങ്ങിനുമാണ് സാധ്യതയെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. നിയമം, സാമ്പത്തികം, സാമൂഹികസേവനം എന്നീ വിഭാഗങ്ങളിൽനിന്നുള്ള പ്രമുഖരെ പരിഗണിക്കണമെന്നും പാർട്ടിയിൽ അഭിപ്രായവുമുയർന്നിട്ടുണ്ട്. മുൻ റിസർവ് ബാങ് ഗവർണർ രഘുറാം രാജൻ, മുൻ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ എന്നിവരെ പരിഗണിക്കാൻ എ.എ.പി താൽപര്യപ്പെട്ടിരുന്നുവെങ്കിൽ ഇവരത് നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.