ശാരദ ചിട്ടി തട്ടിപ്പ്​: അറസ്​റ്റ്​ തടയണമെന്ന രാജീവ്​ കുമാറിൻെറ ഹരജി തള്ളി

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ്​ കേസിൽ അറസ്​റ്റ്​ തടയണമെന്ന്​ ആവശ്യ​പ്പെട്ട്​ കൊൽക്കത്ത മുൻ പൊലീസ്​ കമീ ഷണർ രാജീവ്​ കുമാർ നൽകിയ ഹരജി കൊൽക്കത്ത ഹൈകോടതി തള്ളി. അറസ്​റ്റിൽ നിന്ന്​ സംരക്ഷണം നൽകി നേരത്തെ പുറപ്പെടുവിച ്ച ഉത്തരവ്​ ഹൈകോടതി പിൻവലിച്ചു. ശാരദ ചിട്ടി തട്ടിപ്പിൽ സി.ബി.ഐയാണ്​ രാജീവ്​ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്​. കേസിൽ രാജീവ്​ കുമാർ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം.

വൻ തുക നൽകുമെന്ന്​ വിശ്വസിപ്പിച്ച്​ സാധാരണക്കാരിൽ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് 2014 ൽ രജിസ്റ്റര്‍ ചെയ്ത ശാരദാ ചിട്ടിതട്ടിപ്പ് കേസ്. സമൂഹത്തിലെ പ്രമുഖര്‍ ഉൾപ്പെട്ട 200 ഓളം കമ്പനികളുടെ കൺസോഷ്യമായിരുന്നു ചിട്ടി കമ്പനിക്ക്​ പിന്നിൽ. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കുന്നത്.

സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍. സുപ്രീം കോടതി തന്നെ നിര്‍ദ്ദശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോൾ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്ന്​ ആരോപണമുണ്ടായിരുന്നു. ശാരദ ചിട്ടി തട്ടിപ്പ്​ കേസ്​ മമത സർക്കാറിനെതിരായ വലിയ രാഷ്​ട്രീയ ആയുധമായി പ്രതിപക്ഷം ഉയർത്തി കാട്ടിയിരുന്നു. പിന്നീട്​ രാജീവ്​ കുമാറിനെ അറസ്​റ്റ്​ ചെയ്യാൻ സി.ബി.ഐയെ അനുവദിക്കില്ലെന്ന്​ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Saradha scam: HC rejects ex-top cop Rajeev Kumar’s plea-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.