ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക്; പാർട്ടി എം.എൽ.എമാരുടെ യോഗം നിർണായകം

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വി.കെ. ശശികല തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നു. നാളെ നടക്കുന്ന പാർട്ടി എം.എൽ.എമാരുടെ യോഗം അതിനിർണായകമാവും. ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത പന്നീർസെൽവം ചിന്നമ്മക്കായി ഒഴിയേണ്ടിവരും. ശശികല മുഖ്യമന്ത്രിയാവണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഉചിതമായ സമയത്ത് സ്ഥാനം ഏറ്റെടുക്കാമെന്നായിരുന്നു ശശികലയുടെ പ്രതികണം. ജെല്ലിക്കെട്ട് വിഷയത്തിൽ സംസ്ഥാന സർക്കാറിന് തിരിച്ചടിയേറ്റ സമയമാണ് ശശികല മുഖ്യമന്ത്രിയാവാൻ തെരഞ്ഞെടുത്തിരിക്കുന്നത്. 

ജയലളിതയുടെ ഉപദേശകയായിരുന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ ഷീലാ ബാലകൃഷ്ണൻ അടക്കം തമിഴ്നാട് സർക്കാറിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാജിവെച്ചിരുന്നു. ഇത് ശശികലയുടെ സ്ഥാനാരോഹണവുമായാണ് തമിഴ് മാധ്യമങ്ങൾ ബന്ധിപ്പിക്കുന്നത്. താൻ പാർട്ടി നേതൃസ്ഥാനത്തെത്തിയതിനെതിരെ കലാപക്കൊടി ഉയർത്തിയ വിമതനേതാക്കൾക്ക് ശശികല പാർട്ടിയുടെ ഉന്നത സ്ഥാനങ്ങൾ നൽകിയിരുന്നു.നാളെ നടക്കുന്ന എം.എൽ.എമാരുടെ  യോഗത്തിൽ ചില നിർണായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് സി.ആർ സരസ്വതി പറഞ്ഞു. 

Tags:    
News Summary - Sasikala Set to Take Over as Tamil Nadu CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.