ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്നിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ.
ഹിമാചൽപ്രദേശ് തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് എട്ട് വർഷം പഴക്കമുള്ള കള്ളകേസിൽ ഇപ്പോൾ നടപടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
ഹിമാചൽ പ്രദേശിലെ എ.എ.പിയുടെ തെരഞ്ഞെടുപ്പുചുമതല ജെയ്നിനായതു കൊണ്ടാണ് ബി.ജെ.പി സർക്കാർ അദ്ദേഹത്തെ വേട്ടയാടുന്നതെന്നും സിസോദിയ പറഞ്ഞു. ജെയ്ൻ പെട്ടന്ന് തന്നെ പുറത്തുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിവിധ കമ്പനികളുമായി ഹവാല ഇടപാട് നടത്തി എന്നാരോപിച്ചാണ് ഇ.ഡി കള്ളപ്പണ നിരോധന നിയമപ്രകാരം ജെയ്നിനെ അറസ്റ്റുചെയ്തത്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി പിന്നീട് അറസ്റ്റുചെയുകയായിരുന്നു. നേരത്തെയും ഇ.ഡി പലതവണ എ.എ.പി നേതാവിനെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.