സവർക്കർ ജീവചരിത്രം സ്കൂൾ സിലബസിന്‍റെ ഭാഗമാകുമെന്ന് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: വിനായക് ദാമോദർ സവർക്കറുടെ ജീവചരിത്രം സംസ്ഥാന ബോർഡ് സ്കൂൾ സിലബസിന്റെ ഭാഗമായി പഠിപ്പിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ. സവർക്കറും ജനസംഘം നേതാവ് ദീൻദയാൽ ഉപാധ്യായയും ഉൾപ്പെടെ 50 മഹാന്മാരുടെ ജീവിതത്തെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച് ആറ് ദിവസത്തിനു ശേഷമാണ് ഇങ്ങനെയൊരു തീരുമാനം.

സവർക്കറിനും സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾക്കും തുല്യപ്രാധാന്യം നൽകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഇന്ദർ പർമർ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഭഗവദ്ഗീതാ സന്ദേശം, ഭഗവാൻ പരശുറാം, ഭഗത് സിങ്, രാജ്ഗുരു തുടങ്ങിയവരുടെ ജീവിതവും സിലബസിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഈ നീക്കത്തെ വിമർശിച്ചുകൊണ്ട് മധ്യപ്രദേശ് കോൺഗ്രസ് മീഡിയ സെൽ ചെയർപേഴ്‌സൺ കെ. കെ മിശ്ര രംഗത്തെത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് കെ. കെ മിശ്ര വിമർശിച്ചു. പണപ്പെരുപ്പവും തൊഴിലില്ലായ്മയും പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Savarkar finally part of MP school syllabus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.