ന്യൂഡൽഹി: ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി എം.പിമാർ പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
തികച്ചും ജനാധിപത്യ വിരുദ്ധമായാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തനം. ഏകാധിപതി എന്ന നിലക്കുള്ള അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തനങ്ങൾ ദ്വീപ് ജനതയുടെ സുഗമമായ ജീവിതാന്തരീക്ഷം നഷ്ടപ്പെടുത്തിയെന്നും അത്തരത്തിലുള്ള ഒരു വ്യക്തി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും കേന്ദ്ര സർക്കാർ അദ്ദേഹത്തെ തിരികെ വിളിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
കവരത്തിയിലെ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പുകൾ ആരെയും അറിയിക്കാതെയാണ് അഡ്മിനിസ്ട്രേറ്ററുടെ നിർദേശ പ്രകാരം തൽസ്ഥലത്തുനിന്നും പൊളിച്ചുനീക്കിയത്.
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ Save Lakshadweepപട്ടേൽ ദ്വീപിൽനിന്ന് മടങ്ങി. തിങ്കളാഴ്ച ഉച്ചക്ക് 1.30ന് അഗത്തിയിൽനിന്ന് ദാമൻ ദിയുവിലേക്കാണ് പോയത്. കവരത്തിയിൽ പഞ്ചായത്ത് നിർമിച്ച കെട്ടിടം പൊളിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിെടയാണ് മടക്കം. ഈ മാസം വീണ്ടും പ്രഫുൽ ഖോദ പട്ടേൽ ദ്വീപിലെത്തും. അന്ന് പ്രതിഷേധ പരിപാടികൾ നടത്താനാണ് ദ്വീപുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.