ബി.ജെ.പി സുനാമി യു.പിയിൽ ആഞ്ഞടിക്കും –അമിത്​ ഷാ

ലഖ്​നോ: ബി.ജെ.പി സുനാമി ഉത്തർപ്രദേശിൽ ആഞ്ഞടിക്കുമെന്ന് ​ദേശിയ അധ്യക്ഷൻ അമിത്​ ഷാ. യു.പിയിലെ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെ ഗോരഖ്​പൂരിൽ വാർത്ത സമ്മേളനത്തിലാണ് ​അദ്ദേഹം ഇക്കാര്യം പറഞ്ഞത്​. 

ഉത്തർ പ്രദേശിലെ ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി വോട്ട്​ ചെയ്യുമെന്ന് ​ഞങ്ങൾക്കുറപ്പുണ്ട്​. അത്​ സംസ്​ഥാനത്തി​​െൻറ മുഖഛായ തന്നെ മാറ്റും. മതത്തി​​െൻറയും ജാതിയുടെയും അടിസ്​ഥാനത്തിൽ ബി.ജെ.പി വോട്ടർമാരെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

യു.പിയെ കൂടുതൽ ഉയരങ്ങളിലേക്ക്​ എത്തിക്കുന്നതിന് ​എസ്​.പി സർക്കാർ കേന്ദ്ര സർക്കാറിനെ പിന്തുണക്കണം. തങ്ങൾ അധികാരത്തിൽ വന്നാൽ കർഷകരുടെ ലോണുകൾ എഴുതി തള്ളുകയും സ്​ത്രീകൾക്ക്​ സൗജന്യ വിദ്യാഭ്യാസം നൽകുമെന്നും തെരഞ്ഞെടുപ്പ്​ മാനിഫെസ്​റ്റോയിൽ വാഗ്​ദാനം ചെയ്​തതാണെന്നും അമിത്​ ഷാ പറഞ്ഞു. 

ബൽറാം പൂർ, ശ്രവാസ്​തി, ബഹ്​റൈച്, ഫൈസാബാദ്, തുടങ്ങിയ ജില്ലകളിൽ ഇന്ന് ​അമിത് ​ഷ പര്യാടനം നടത്തു​േമ്പാൾ ജലോൻ ജില്ലയിലെ റാലിയെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്​നാഥ്​സിങ്​ അഭിസംബോധന ചെയ്യും. 

അതേസമയം ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ അഖിലേഷ്​യാദവ്​വ്യത്യസ്​ത ജില്ലകളിലായി  നടക്കുന്ന ഒന്നിലേറെ റാലികളെ അഭിസംബോധന ചെയ്യും. 

Tags:    
News Summary - says Amit Shah in Gorakhpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.