ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഹരജികള്‍ ഒക്ടോബർ 31ന് പരിഗണിക്കും.
223 ഹരജികളും അന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അറിയിച്ചു. 2019ലായിരുന്നു സുപ്രീംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം അറിയാന്‍ മാറ്റിവെക്കുകയായിരുന്നു. യു.യു. ലളിത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനു പിന്നാലെയാണ് ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച ഹരജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചെങ്കിലും പല കക്ഷികളും അസൗകര്യം അറിയിക്കുകയും സൗകര്യപ്രദമായ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം എന്ന് അഭ്യര്‍ഥിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കോടതി തീരുമാനം.
മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ളവരാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. അതേസമയം, കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹരജി പരിഗണിക്കില്ലെന്നാണ് വിവരം. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.