ഡോക്​ടർമാർക്ക്​ പൊലീസ്​ സുരക്ഷ നൽകാനാകില്ല- സുപ്രീംകോടതി

ന്യൂഡൽഹി: സർക്കാർ ആശുപത്രിയിലെ ഡോക്​ടർമാർ​ക്ക്​ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹരജിയിൽ വാദം കേൾക ്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. പശ്ചിമബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും ഡോക്​ടർമാർ പണിമുടക്ക്​ പിൻവലിച്ച സ ാഹചര്യത്തിൽ സുരക്ഷ സംബന്ധിച്ച ഹരജിയിൽ വാദം കേൾക്കുകയെന്നത്​ അപ്രധാന കാര്യമാണെന്ന്​ ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത ചൂണ്ടിക്കാട്ടി. മറ്റു പൗരൻമാരുടെ ചെലവിൽ ഡോക്​ടർമാർക്ക്​ പൊലീസ്​ സുരക്ഷ ഉറപ്പുവരുത്താൻ കഴിയില്ല. ഇത്​ സംബന്ധിച്ച ഹരജി മറ്റൊരു ബെഞ്ച്​ പരിഗണിക്കുമെന്നും ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത, ജസ്​റ്റിസ്​ സൂര്യ കാന്ത്​ എന്നിവരടങ്ങിയ ബെഞ്ച്​ അറിയിച്ചു.

ഡോക്​ടർമാർക്ക്​ സംരക്ഷണം നൽകണമെന്നത്​ പ്രധാനകാര്യമാണ്​. വിഷയം കോടതി സമഗ്രമായി പരിശോധിക്കും. സുരക്ഷ നൽകുന്നതിന്​ കോടതി എതിരല്ലെന്നും ജസ്​റ്റിസുമാർ വ്യക്തമാക്കി.

ഡോക്​ടർമാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്​ സർക്കാർ പൊലീസ്​ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട്​ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹരജിയിലാണ്​ കോടതിയുടെ പരാമർശം.

Tags:    
News Summary - SC defers hearing on security of doctors, keeps open larger issue of their safety- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.