ന്യൂഡൽഹി: അലഹാബാദിെൻറ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയതിൽ ഉത്തർപ്രദേശ് സർക്കാറിന് സുപ്രീംകോടതി നേ ാട്ടീസ് അയച്ചു. അലഹാബാദിെൻറ പേര് മാറ്റിയതിെൻറ സാധുത ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹരജിലാണ് സുപ് രീംകോടതി നോട്ടീസ്.
സ്ഥലത്തിെൻറ പേര് മാറ്റാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. റെയിൽവേ സ്റ്റേഷൻ, കേന്ദ്ര സർവകലാശാലകൾ, കേന്ദ്ര സർക്കാർ സ്ഥാപാനങ്ങൾ എന്നിങ്ങനെ കേന്ദ്രത്തിെൻറ അധികാരത്തിന് കീഴിലുള്ളവയുടെ പേര് മാറ്റാൻ സംസ്ഥാന സർക്കാറിന് അധികാരമില്ലെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം തേടിയാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ചരിത്രപ്രധാന്യമുള്ള അലഹബാദ് നഗരത്തിെൻറ പേര് മാറ്റിയ യോഗി ആദിത്യനാഥ് സർക്കാറിെൻറ നടപടിക്കെതിെര വൻ വിമർശനം ഉയർന്നിരുന്നു. എന്നാൽ വിമർശനം ഉൾക്കൊള്ളാതെ അലഹാബാദ് റെയിൽവേ സ്റ്റേഷെൻറ ഉൾപ്പെടെ പേര് പ്രയാഗ്രാജ് എന്ന് മാറ്റി. പ്രയാഗ്രാജ് നഗരത്തിെൻറ പേര് മുകുൾ ചക്രവർത്തിയായ അക്ബർ 500 വർഷങ്ങൾക്ക് മുമ്പ് അലഹാബാദ് എന്ന് മാറ്റുകയായിരുന്നുവെന്നാണ് ബി.ജെ.പി സർക്കാർ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.