ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പിന്‍െറ പുണെ ആംബിവാലിയിലെ 39000 കോടി വിലവരുന്ന സ്വത്തുക്കള്‍ ഏറ്റെടുത്ത് ലേലത്തില്‍വെക്കാന്‍ സുപ്രീംകോടതി ഉത്തരവ്. കമ്പനി നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക തിരിച്ചുപിടിക്കുന്നതിനുവേണ്ടിയാണ് സുബ്രതോ റോയ്യുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ജസ്റ്റിസുമാരായ ദീപക് മിശ്ര, എ.കെ. സിക്രി, രഞ്ജന്‍ ഗൊഗോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവായത്. സഹാറയുടെ കടബാധ്യതയില്ലാത്ത കൂടുതല്‍ സ്വത്തുക്കളെപ്പറ്റി രണ്ടാഴ്ചക്കകം വിവരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. 24000 കോടി രൂപയാണ് കമ്പനി നിക്ഷേപകര്‍ക്ക് നല്‍കാനായി കെട്ടിവെക്കേണ്ടത്. ഇതില്‍ 11000 കോടി രൂപ ഇതുവരെ നിക്ഷേപിച്ചിട്ടുണ്ട്. ബാക്കി തുകക്കുവേണ്ടിയാണ് മറ്റ് സ്വത്തുക്കള്‍ ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.