ന്യൂഡൽഹി: വാഹന വിൽപനയുടെ സമയത്തുതന്നെ നിശ്ചിത കാലയളവിൽ ഇൻഷുറൻസ് നിർബന്ധമാക്കണമെന്ന് സുപ്രീംകോടതിയുടെ റോഡ് സുരക്ഷ കമ്മിറ്റി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് െഡവലപ്മെൻറ് അതോറിറ്റിയോട് ആവശ്യപ്പെട്ടു. കാറുകൾക്ക് മൂന്നു വർഷവും ബൈക്കുകൾക്ക് അഞ്ചു വർഷവും തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കാനാണ് നിർദേശം. അപകടങ്ങൾക്കിരയാവുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിെൻറ ഭാഗമായാണ് നടപടി.
അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക്, അപകടം സൃഷ്ടിക്കുന്ന വാഹനത്തിെൻറ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകുന്നത് ഉറപ്പുവരുത്താനാണ് തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കുന്നത്.
ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയുടെ കണക്കുകളനുസരിച്ച് രജിസ്റ്റർ ചെയ്ത 18 കോടി വാഹനങ്ങളിൽ 6.5 മുതൽ ഏഴു കോടി വാഹനങ്ങൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയുള്ളത്. റോഡിലിറങ്ങുന്ന പകുതിയോളം വാഹനങ്ങൾക്കും കൃത്യമായ ഇൻഷുറൻസ് ഇല്ല. ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ ഒാടിക്കുന്നത് 1000 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.