ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലെ പുതുപട്ടി ഗ്രാമത്തിലെ ബാർബർഷോപ്പുകളിൽ പട്ടികജാതി വിഭാഗങ്ങളിൽപെട്ടവർക്ക് മുടിവെട്ടി നൽകുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പൊതു താൽപര്യ ഹരജിയിൽ മദ്രാസ് ഹൈകോടതി മധുര ബെഞ്ച് ജില്ല കലക്ടറോട് വിശദീകരണം തേടി.
പെരിയാർ അംബേദ്കർ മക്കൾ കഴകം പ്രവർത്തകനായ ആർ. ശെൽവനാണ് ഹരജി നൽകിയത്. ഗ്രാമത്തിൽ 600ഓളം കുടുംബങ്ങളുണ്ടെന്നും ഇതിൽ 150-ഓളം കുടുംബങ്ങൾ പട്ടികജാതി വിഭാഗത്തിൽപെട്ടവരാണെന്നും ഹരജിയിൽ പറയുന്നു. ഗ്രാമത്തിലെ മൂന്ന് ബാർബർ ഷോപ്പുകൾ നടത്തുന്നത് മേൽജാതിയിൽപെട്ടവരാണ്. പിന്നാക്കക്കാർക്ക് മുടിവെട്ടാൻ ഇവർ തയാറാവുന്നില്ലെന്നാണ് ആക്ഷേപം. ഇതുകാരണം പ്രദേശത്തെ പട്ടികജാതിക്കാർ മുടിവെട്ടുന്നതിന് അകലെയുള്ള കറമ്പക്കുടിയിലേക്കാണ് പോകുന്നത്. രണ്ട് ദശാബ്ദക്കാലമായി ഈ വിവേചനം തുടരുകയാണെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.