ജമ്മുകശ്​മീരിൽ 4ജി ഇൻറർനെറ്റ്​ പുനഃസ്ഥാപിക്കൽ: സുപ്രീംകോടതി വിധി ഇന്ന്​

ന്യൂഡൽഹി: ജമ്മുകശ്​മീരിൽ 4ജി ഇൻറർനെറ്റ്​ പുനഃസ്ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ടു​െകാണ്ടുള്ള ഹരജികളിൽ സുപ്രീംകോടതി തിങ്കളാഴ്​ച വിധി പറയും. ജസ്​റ്റിസ്​ എൻ.വി. രമണയുടെ നേതൃത്വത്തിൽ ആർ. സുഭാഷ്​ റെഡ്​ഢി, ബി.ആർ. ഗവായ്​ എന്നിവരടങ്ങുന്ന ​മൂന്നംഗ ബെഞ്ചാണ്​ വിധി പറയുക. 

ഫ്രീഡം ഫോർ മീഡിയ പ്രഫഷനൽസ്​ (എഫ്​.എം.പി), ശുഐബ്​ ഖുറേഷി, ​പ്രൈവറ്റ്​ സ്​കൂൾ അസോസിയേഷൻ ജമ്മുകശ്​മീർ തുടങ്ങിയവരുൾപ്പെടെ സമർപ്പിച്ച ഹരജികളിൽ മെയ്​ നാലിന്​ ​​കോടതി വാദം കേട്ടിരുന്നു. നിലവിൽ ലഭിക്കുന്ന 2ജി ഇൻറർനെറ്റ്​ ​ഇൗ ലോക്​ഡൗൺ സമയത്ത്​ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനും പര്യാപ്​തമല്ലെന്ന്​ ഹരജിക്കാർ വാദിച്ചു. 

മോശം ഇൻറർനെറ്റ്​ ബന്ധം മൂലം ഡോക്​ടർമാർക്ക്​ കോവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന്​ ഹരജിക്കാർക്ക്​ വേണ്ടി മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹ്​മദി കഴിഞ്ഞയാഴ്​ച വാദിച്ചിരുന്നു. രോഗികൾക്ക്​ ഡോക്​ടർമാരുമായി വിഡിയോകോൾ വഴി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇവിടെ ഒരു മഹാമാരിയുണ്ടായിരുന്നു. ഡോക്​ടർമാരെ ബന്ധപ്പെടാനുള്ള ആളുകളുടെ അവകാശവും സ്​കൂളിലെത്താനുള്ള ​കുട്ടികളുടെ അവകാശവും നിയന്ത്രിച്ചിരിക്കുകയാണ്​. ഈ വസ്​തുതകളുടെ വെളിച്ചത്തിൽ മൗലികാവകാശമില്ലായ്​മയും പരിശോധിക്കേണ്ടതുണ്ടെന്നും ഹുസെഫ അഹ്​മദി പറഞ്ഞു.

കേന്ദ്ര സർക്കാറിനു വേണ്ടി അറ്റോർണി ജനറൽ (എ.ജി) ​െക.കെ. വേണുഗോപാലും സോളിസിറ്റർ ജനറൽ(എസ്​.ജി) തുഷാർ മേത്തയുമാണ്​ ഹാജരായത്​. ദേശീയ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങൾ ആവശ്യമാണെന്നും സംസ്ഥാന​ത്തെ രോഗികളെ മാത്രമല്ല, മുഴുവൻ ജനങ്ങളേയും സംരക്ഷിക്കേണ്ടതുണ്ടെന്നും കെ.കെ. വേണുഗോപാൽ വാദിച്ചു. വേഗതയേറിയ ഇൻറർനെറ്റ്​ പുനഃസ്ഥാപിച്ചാൽ സൈന്യത്തി​​​െൻറ ചലനങ്ങൾ ശത്രുക്കളുമായി പങ്കുവെക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹന്ദ്വാരയിലുണ്ടായ തീ​വ്രവാദി ആക്രമണം ഉൾപ്പെടെ പ്രതിപാദിച്ചായിരുന്നു വേണുഗോപാൽ വാദിച്ചത്​. 

കഴിഞ്ഞ വർഷം ആഗസറ്റിൽ ജമ്മുകശ്​മീരിൽ ആർട്ടിക്ക്​ൾ 370 റദ്ദാക്കിയ സാഹചര്യത്തിലാണ്​ ഇൻറനെറ്റ്​ ബന്ധം വി​ച്ഛേദിക്കപ്പെട്ടത്​. പിന്നീട് പോസ്​റ്റ്​പെയ്​ഡ്​ മെബൈൽ ഫോണിലും ബ്രോഡ്​ബാൻറിലും​ 2ജി ഇൻറനെറ്റ്​ മാത്രം പുനഃസ്ഥാപിക്കുകയായിരുന്നു.

Tags:    
News Summary - SC to pronounce verdict on pleas seeking restoration of 4G network in J&K -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.