ചെന്നൈ: ചെന്നൈ സ്വദേശി അഞ്ച് ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസ് വലിച്ചെറിഞ്ഞത് ചവറ്റുകുട്ടയിലേക്ക്. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഭാഗ്യം കൊണ്ട് മാല ഉടമക്ക് തിരിച്ചു കിട്ടി.
ചെന്നൈയിൽ താമസക്കാരനായ ദേവരാജ് ആണ് വിവാഹ ചടങ്ങുകൾക്കായി കരുതിയിരുന്ന ഡയമണ്ട് നെക്ലേസ് മാലിന്യകൊട്ടയിലേക്ക് അബദ്ധത്തിൽ വലിച്ചെറിഞ്ഞത്.
എന്നാൽ, മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ദേവരാജിന് അബദ്ധം മനസ്സിലായത്. ഉടൻ തന്നെ ദേവരാജ് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ഒടുവിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചെന്നൈയിലെ മാലിന്യക്കുഴിയിൽ നിന്ന് ഡയമണ്ട് നെക്ലേസ് കണ്ടെത്തി.
ശുചീകരണത്തൊഴിലാളികൾ നടത്തിയ വ്യാപക തിരച്ചിലിന് ശേഷമാണ് മാല കിട്ടിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. മാലിന്യ സംസ്‌കരണത്തിനായി ചെന്നൈ കോർപ്പറേഷൻ കരാർ എടുത്തിട്ടുള്ള ഉർബേസർ സുമീതിന്റെ ഡ്രൈവറായ ജെ.ആന്റണി സാമിക്കാണ് ബിന്നുകളിൽ തിരച്ചിൽ നടത്തുന്നതിനിടെ മാല കിട്ടിയത്.
കൃത്യസമയത്ത് സഹായിച്ച അധികാരികളോടും തിരച്ചിൽ നടത്തിയ മാലിന്യ ശേഖരണ ജീവനക്കാരോടും ദേവരാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.