നിങ്ങൾക്ക് സർക്കാറിനെ രക്ഷിക്കണമെന്നുണ്ടെങ്കിൽ ചെയ്തോളൂ..പക്ഷേ’,’ ബജറ്റിനെതിരെ രോഷാകുലനായി അഖിലേഷ് യാദവ്

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി എസ്.പി അധ്യക്ഷനും എം.പിയുമായ അഖിലേഷ് യാദവ് രംഗത്ത്. നിങ്ങൾക്ക് കേന്ദ്ര സർക്കാറിനെ രക്ഷിക്കണമെങ്കിൽ ചെയ്തോളൂ. പക്ഷേ, യു.പിയെ അവഗണിക്കേണ്ടതില്ലായിരുന്നു.

ബിഹാറിനെയും ആന്ധ്രാപ്രദേശിനെയും പ്രത്യേക പദ്ധതികളുമായി ബന്ധിപ്പിച്ചത് നല്ലതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശ് പോലൊരു സംസ്ഥാനത്തെ കർഷകർക്കായി പ്രധാനമന്ത്രി വലിയ തീരുമാനങ്ങൾ എന്തെങ്കിലും എടുക്കുന്നുണ്ടോയെന്നും അഖിലേഷ് യാദവ് ചോദിച്ചു.

കർഷകന്റെ വിള വർധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണ്. വിപണിക്കും കാർഷിക അടിസ്ഥാന സൗകര്യവികസനത്തിനുമായി ലക്ഷക്കണക്കിന് കോടി രൂപയുണ്ടെന്ന് കഴിഞ്ഞ തവണ പറഞ്ഞിരുന്നു. ആ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയിരുന്നെങ്കിൽ കർഷകന്റെ വരുമാനം ഇരട്ടിയാകണം, അത് വർദ്ധിച്ചിട്ടില്ല. കേന്ദ്ര സർക്കാർ കർഷകനെ പ്രതിസന്ധിയിലാക്കിയതായും അഖിലേഷ് പറഞ്ഞു.

ഡിംപിൾ യാദവ്

കേന്ദ്രത്തിലെ മോദി സർക്കാർ പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി എം.പി ഡിംപിൾ യാദവ് പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയാണ് പ്രധാന ആശങ്ക. ഈ വിഷയം ബജറ്റിൽ ശ്രദ്ധിച്ചിട്ടേയില്ല. വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല.

ഗ്രാമപ്രദേശങ്ങളിൽ വാങ്ങൽ ശേഷി തുടർച്ചയായി കുറഞ്ഞുവരികയാണ്. ബജറ്റ് വൻ നിരാശയാണ് ബാക്കി വെക്കുന്നതെന്നും രാജ്യത്തെ ജനങ്ങൾ ഒന്നും നേടിയിട്ടില്ലെന്നും മെയിൻപുരിയിൽ നിന്നുള്ള എം.പിയായ ഡിംപിൾ യാദവ് പറഞ്ഞു. അവർ കൂട്ടിച്ചേർത്തു.

മായാവതി

ബി.എസ്.പി അധ്യക്ഷ മായാവതിയും ബജറ്റിനെ രൂക്ഷമായി വിമർശിച്ചു. കേന്ദ്ര ബജറ്റ്, വിരലിലെണ്ണാവുന്ന പണക്കാർക്ക് മാത്രമാണ് പ്രതീക്ഷ നൽകുന്നത്. ദരിദ്രർക്ക് നല്ല നാളുകൾ കിട്ടാക്കനിയാണെന്നും മായാവതി പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലാത്തവർ, കർഷകർ, സ്ത്രീകൾ, തൊഴിലാളികൾ, നിരാലംബരും അവഗണിക്കപ്പെട്ടവരുമായ ബഹുജനങ്ങൾ എന്നിവരിൽ കൂടുതൽ പേരും നിരാശരാണ്.

കടുത്ത ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം, പിന്നോക്കാവസ്ഥ എന്നിവ കാരണം 125 കോടിയിലധികം ദുർബല വിഭാഗങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഉന്നമനത്തിന് ആവശ്യമായ നയവും ഉദ്ദേശവും ഈ പുതിയ സർക്കാരിന് ഇല്ലെന്നും മായാവതി വിമർശിച്ചു. 

Tags:    
News Summary - If you want to save the govt, do it..but',' Akhilesh Yadav furious against the budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.