ജസ്​റ്റിസ്​ കർണ​െൻറ ഹരജി നില നിൽക്കില്ല- സുപ്രീംകോടതി

ന്യൂഡൽഹി: ​കോടതിയലക്ഷ്യ കേസിലെ തടവുശിക്ഷ  പുന:പരിശോധിക്കണമെന്ന്​ ആവശ്യ​​പ്പെട്ട്​ ജസ്​റ്റിസ്​ സി.എസ്​ കർണൻ നൽകിയ ഹരജി ഫയലിൽ സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി. മെയ്​ ഒമ്പതിനാണ്​​ സുപ്രീംകോടതി​ കർണന്​ ആറുമാസത്തെ തടവ്​ ശിക്ഷ വിധിച്ചത്​. ഇത്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​കർണൻ സുപ്രീംകോടതിയിൽ ഹരജി നൽകിയത്​. എന്നാൽ ഹരജി സ്വീകരിക്കാനാവില്ലെന്ന്​ സുപ്രീംകോടതി രജസ്​​ട്രി കർണ​​​​െൻറ അഭിഭാഷകനെ അറിയിക്കുകയായിരുന്നു.

നേരത്തെ കർണ​​​​െൻറ പുന:പരിശോധന ഹരജി ഉടൻ പരിഗണക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു. നിരന്തരമായി ഇൗ ആവശ്യം ഉന്നയിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി​ വരുമെന്ന്​ കർണ​​​​െൻറ അഭിഭാഷകന്​ കോടതി മുന്നറിയിപ്പ്​ നൽകി.

സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ചാണ്​ കർണന്​ ആറ്​ മാസത്തെ തടവ്​ ശിക്ഷ വിധിച്ചത്​. കർണനെ എത്രയും പെ​െട്ടന്ന്​ അറസ്​റ്റ്​ ചെയ്യാൻ ബംഗാൾ ​പൊലീസിന്​ നിർദ്ദേശവും കോടതി നൽകിയിരുന്നു. എന്നാൽ വിധിയെ തുടർന്ന്​ ഒളിവിൽ പോയ ജസ്​റ്റിസ്​ കർണനെ ഇതുവരെയായിട്ടും അറസ്​റ്റ്​ ചെയ്യാൻ പൊലീസിന്​ സാധിച്ചിട്ടില്ല. 

Tags:    
News Summary - SC refuses to accept Justice Karnan’s petition for recall of his six-month jail term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.