ആരാധനാലയ സംരക്ഷണ നിയമം: ഉവൈസിയുടെ ഹരജി ഫെ​​ബ്രു​വ​രി 17ലേക്ക് മാറ്റി

ന്യൂ​ഡ​ൽ​ഹി: 1991ലെ ​​ആ​​രാ​​ധ​​നാ​​ല​​യ നി​​യ​​മം ഫ​​ല​​പ്ര​​ദ​​മാ​​യി ന​​ട​​പ്പാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഓ​​ൾ ഇ​​ന്ത്യ മ​​ജ്‍ലി​​സെ ഇ​​ത്തി​​ഹാ​​ദു​​ൽ മു​​സ്‍ലി​​മീ​​ൻ (എ.​​ഐ.​​എം.​​ഐ.​​എം) നേ​​താ​​വ് അ​​സ​​ദു​​ദ്ദീ​​ൻ ഉ​​വൈ​​സി എം.​​പി ന​​ൽ​​കി​​യ ഹ​​ര​​ജി​ സ​മാ​ന ഹ​ര​ജി​ക​ൾ​ക്കൊ​പ്പം ​ഫെ​​ബ്രു​വ​രി 17ന് ​പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി. 

ക​ഴി​ഞ്ഞ ഡി​​സം​​ബ​​ർ 17നാ​​ണ് അ​​ഡ്വ. ഫു​​സൈ​​ൽ അ​​ഹ്മ​​ദ് മു​​ഖേ​​ന ഉ​വൈ​സി ഹ​​ര​​ജി സ​​മ​​ർ​​പ്പി​​ച്ച​​ത്. 1947 ആ​​ഗ​​സ്റ്റ് 15ന് ​​രാ​​ജ്യ​​ത്തി​​ന് സ്വാ​​ത​​ന്ത്ര്യം ല​​ഭി​​ക്കു​​മ്പോ​​ഴു​​ള്ള ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വം അ​​തേ​​പ​​ടി നി​​ല​​നി​​ർ​​ത്താ​​ൻ വ്യ​​വ​​സ്ഥ​​ചെ​​യ്യു​​ന്ന​​താ​​ണ് 1991ലെ ​​നി​​യ​​മം. ഈ ​​നി​​യ​​മം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ഭി​​ഭാ​​ഷ​​ക​​ൻ അ​​ശ്വി​​നി ഉ​​പാ​​ധ്യാ​​യ​​യും ഹ​​ര​​ജി ന​​ൽ​​കി​​യി​​രു​​ന്നു.

അ​തേ​സ​മ​യം, മ​സ്ജി​ദു​ക​ളി​ലും ദ​ർ​ഗ​ക​ളി​ലും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് ന​ൽ​കു​ന്ന ഹ​ര​ജി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും തു​ട​ർ​ന​ട​പ​ടി​ക​ളി​ൽ ഉ​ത്ത​ര​വി​ടു​ന്ന​തും വി​ല​ക്കി സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച് ഡി​സം​ബ​ർ 12ന് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ആ​രാ​ധ​നാ​ല​യ നി​യ​മം ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഒ​രു​കൂ​ട്ടം ഹ​ര​ജി​ക​ളി​ലാ​യി​രു​ന്നു പ​ര​മോ​ന്ന​ത കോ​ട​തി ഉ​ത്ത​ര​വ്. ഗ്യാ​ൻ​വാ​പി, സം​ഭ​ൽ ഉ​ൾ​പ്പെ​ടെ മ​സ്ജി​ദു​ക​ളി​ൽ സ​ർ​വേ​യും തു​ട​ർ​ന​ട​പ​ടി​ക​ളു​മാ​ണ് ത​ട​ഞ്ഞ​ത്.

Tags:    
News Summary - SC tags Owaisi's plea for enforcement of Places of Worship Act along with pending cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.