യൂണിഫോം ധരിക്കാത്തതിന് പെൺകുട്ടിയെ ആൺകുട്ടികളുടെ ടോയ് ലറ്റിൽ നിർത്തി

ഹൈദരാബാദ്: തെലങ്കാനയിലെ സ്വകാര്യ സ്കൂളിൽ വിചിത്ര ശിക്ഷ നടപടിയുമായി അധികൃതർ. ദിവസം മുഴുവൻ ആൺകുട്ടികളുടെ ശൗചാലയത്തിന് മുന്നിൽ നിർത്തുന്ന ശിക്ഷയാണ് വിദ്യാർഥിനിക്ക് നൽകിയത്. യൂണിഫോമിടാത്തതിന്‍റെ പേരിൽ തെലങ്കാനയിലെ റാവു ക്രൂര സംഭവം നടന്നത്. 

ഉണങ്ങാത്തതിനാലാണ് യൂണിഫോം ധരിക്കാത്തതെന്ന് വിദ്യാർഥി മാതാപിതാക്കൾ മുഖേന കുറിപ്പ് നൽകിയെങ്കിലും അധികൃതർ അക്കാര്യം മുഖവിലക്കെടുത്തില്ല. നടപടിയിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ സ്കൂളിലെത്തുകയും സ്കൂൾ അധികൃതരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. 

തുടർന്ന് ഡി.ഇ.ഒ സ്കൂൾ സന്ദർശിക്കുകയും ഉത്തരവാദിത്തക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി സംഭവത്തിന് ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവരസാങ്കേതിക വകുപ്പ്  മന്ത്രി കെ.ടി റാവു ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 

Tags:    
News Summary - Schoolgirl stand in front of boys' toilet as 'punishment'-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.