സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് കുറക്കണമെന്ന് കോടതി. കാമ്പസുകളിൽ നൽകുന്ന പല സൗകര്യങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫീസ് കുറക്കണമെന്നാണ് കോടതി നിർദേശിക്കുന്നത്.

ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മാനേജ്മെന്‍റുകളും വിദ്യാർഥികളും രക്ഷിതാക്കളും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച ബോധവാന്മാരാകകുകയും ഈ കോവിഡ് കാലത്ത് അവർക്ക് സഹായകരമായ രീതിയിൽ പ്രവർത്തിക്കുകയും വേണം. നൽകാത്ത സൗകര്യങ്ങൾക്ക് പോലും ഫീസ് ഈടാക്കുന്ന തരത്തിലുള്ള ലാഭക്കണ്ണുള്ള ബിസിനസ് താൽപര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേകഷിച്ചേ പറ്റൂവെന്നും കോടതി പറഞ്ഞു. 

2020-21 വർഷത്തിൽ സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനാൽ ഇലക്ട്രിസിറ്റി, വാട്ടർ ചാർജ്, സ്റ്റേഷനറി ചാർജ്, മേൽനോട്ടത്തിനുള്ള ചാർജ് എന്നീ വകയിൽ മാനേജ്മെന്‍റുകൾക്ക് ചെലവ് കുറയാനും ഇടയായിട്ടുണ്ട്. വിദ്യാർഥികളുടെയോ മാറ്റാരാളുടെയോ തെറ്റ് മൂലമല്ലാതെ സംഭവിച്ച ലോക്ഡൗണിന്‍റെ ഭാരം അവരിൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Schools must reduce fees for online-only classes: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.