ന്യൂഡൽഹി: വിവിപാറ്റ് സംവിധാനത്തിൽ പേപ്പർ സ്ലിപ്പുകൾ എണ്ണുന്നത് നിർബന്ധമാക്കണമെന്ന ഹരജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസർക്കാറിനും സുപ്രീംകോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നത്. സൂറത്തിലെ ജൻ ചേതന പാർട്ടി നേതാവായ മനുഭാവി ചവാദയാണ് ഹരജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് നിയമത്തിലെ 56(D) 2(2) ചട്ടത്തെ ചോദ്യം ചെയ്താണ് ഹരജി.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കൊപ്പം വിവിപാറ്റ് ഉപകരണങ്ങളും ഘടിപ്പിച്ചാണ് ഇനി തെരഞ്ഞെടുപ്പിൽ വോെട്ടടുപ്പ് നടത്തുക. പുതിയ രീതി പ്രകാരം വോട്ടിങ് യന്ത്രത്തിൽ വോട്ടുകൾ രേഖപ്പെടുത്തുന്നതോടൊപ്പം പേപ്പർ സ്ലിപ്പുകളിലും ഇതു രേഖപ്പെടുത്തും. അതൊടൊപ്പം വോട്ട് സംബന്ധിച്ച് തർക്കമുണ്ടായാൽ േപപ്പർ സ്ലിപ്പുകൾ കൂടി എണ്ണി ഫലപ്രഖ്യാപിക്കും.
എന്നാൽ, ഇൗ രീതി മാറ്റി േപപ്പർ സ്ലിപ്പുകൾ എണ്ണുന്നത് നിർബന്ധമാക്കണമെന്നാണ് ഹരജിക്കാരൻ വാദിക്കുന്നത്. ഇൗ പേപ്പറുകൾ രണ്ട് വർഷത്തേക്ക് സൂക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇത്തരത്തിൽ വീണ്ടും േപപ്പർ ബാലറ്റുകൾ എണ്ണാൻ തുടങ്ങിയാൽ അത് പഴയ തെരഞ്ഞെടുപ്പ് രീതിയിലേക്കുള്ള മടങ്ങിപോക്കാവുമെന്ന് വാദമാണ് വിദ്ഗധർ ഉന്നിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.