ന്യൂഡൽഹി: സെബി കേസിൽ സഹാറ ഗ്രൂപ് മേധാവി സുബ്രത റോയ് അടക്കമുള്ള ഡയറക്ടർമാരോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി. നിക്ഷേപകർക്ക് തിരിച്ചുകൊടുക്കുന്നതിന് 25,700 കോടി രൂപ കെട്ടിവെക്കണമെന്ന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് കോടതി നിർദേശം. പണം നൽകാൻ ആറുമാസം കാലാവധി നൽകിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
15,000 കോടി മാത്രം നൽകാനാണ് സഹാറക്ക് സാധിച്ചത്. കേസിൽ രണ്ടുവർഷക്കാലം ജയിലിൽ കഴിഞ്ഞ സുബ്രത കഴിഞ്ഞ മേയ് ആറിന് പരോളിൽ ഇറങ്ങിയതാണ്. അമ്മയുടെ സംസ്കാര ചടങ്ങിൽ പെങ്കടുക്കാനാണ് പരോൾ അനുവദിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. കേസിൽ മറ്റു ഡയറക്ടർമാരായ രവിശങ്കർ, അശോക്റോയ് ചൗധരി എന്നിവരും അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.