രണ്ടാംഘട്ട വോ​​ട്ടെടുപ്പിനിടെ ബംഗാളിൽ പരക്കെ അക്രമം; തൃണമൂൽ പ്രവർത്തകൻ കൊല്ല​െപ്പട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോ​​ട്ടെടുപ്പ്​ പുരോഗമിക്കുന്നതിനിടെ പരക്കെ അക്രമം. ഒരു തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകൻ കൊല്ലപ്പെട്ടു. കേശ്​പുർ സ്വദേശിയായ 40കാരനായ ഉത്തം ദോലയാണ്​ കുത്തേറ്റുമരിച്ചത്​.

ബുധനാ​ഴ്ച രാത്രി വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ വീട്ടിൽ കയറി അക്രമിക്കുകയായിരുന്നുവെന്ന്​ തൃണമൂൽ കോൺഗ്രസ്​ ആരോപിച്ചു. ഉത്തം ദോലയുടെ വയറിനാണ്​ കുത്തേറ്റത്​. മാരകമായി പരിക്കേറ്റ ഉത്തം ദോല ഉടൻ തന്നെ മരിക്കുകയും ചെയ്​തു.

സംഭവത്തെ തുടർന്ന്​ ഹരിഹർചക് പ്രദേശത്ത്​ ആശങ്ക വർധിച്ചു. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ അറിയിച്ചു.

രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്ന മിക്കയിടങ്ങളിലും ബി.ജെ.പി പരക്കെ അക്രമം നടത്തുകയാണെന്ന്​ തൃണമൂൽ ആരോപിച്ചു. ബൂത്തുകൾ കൈയേറി പോളിങ്​ ഒാഫിസർമാരെ ഭീഷണിപ്പെടുത്തിയതായും ബൂത്ത്​ പിടിച്ചെടുത്ത്​ ബി.ജെ.പി ഗുണ്ടകൾ വോ​ട്ടെടുപ്പ്​ തടസപ്പെടുത്തുന്നതായും തൃണമൂൽ ആരോപിച്ചു.

ദെബ്​ര ബി.​െജ.പി സ്​ഥാനാർഥി വോട്ടർമാരെ പണം നൽകി സ്വാധീനിക്കുന്നതായി തൃണമൂൽ ആരോപിച്ചു. ബി.ജെ.പി സ്​ഥാനാർഥി ഭാരതി ഘോഷിനെതിരെയാണ്​ ആരോപണം. ബുധനാഴ്ച മുതൽ ബി.ജെ.പി പണം വിതരണം ചെയ്​ത്​ തുടങ്ങിയെന്നും കേന്ദ്രസേനകളോട്​ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം ദെബ്​ര മണ്ഡലത്തിലെ നൗപാരയിലെ 22ാം ബൂത്തിൽ ബി.ജെ.പിയുടെ പോളിങ്​ ഏജന്‍റിനെ 150ഓളം തൃണമൂൽ ഗുണ്ടകൾ വളഞ്ഞിരിക്കു​കയാണെന്നും പോളിങ്​ ബൂത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്നും ഭാരതി ഘോഷ്​ ആരോപിച്ചു. 

Tags:    
News Summary - second phase of polling in Bengal TMC worker stabbed in Keshpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.