ആറാം വിവാഹത്തിനൊരുങ്ങിയ സ്വയം പ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ; ഹണി ട്രാപ്പിലും യുവതികളെ കുടുക്കി

കാൺപൂർ: മുൻ ഭാര്യമാരെ നിയമപരമായി വേർപ്പെടുത്താതെ ആറാം വിവാഹത്തിനൊരുങ്ങിയയാൾ അറസ്റ്റിൽ. ആൾദൈവമെന്ന്​ പരിചയപ്പെടുത്തി നിരവധി പേരെ ഇയാൾ ഹണി ട്രാപ്പിൽ പെടുത്തുകയും ചെയ്​തിരുന്നു.

കാൺപൂർ ഷാജഹാൻപുരിൽ അനുജ്​ ചേതൻ കതേരിയയാണ്​ അറസ്റ്റിലായത്​. ആറാം വിവാഹത്തിനൊരുങ്ങവേയാണ്​ ഇയാൾ കിഡ്​വായ്​ നഗർ പൊലീസിന്‍റെ പിടിയിലാകുന്നത്​.

ഭാര്യയുടെ പരാതിയിലാണ്​ സ്വയം ബാബയായി വിശേഷിപ്പിച്ചിരുന്നയാൾ അറസ്റ്റിലാകുന്നത്​. 2005നായിരുന്നു അനുജിന്‍റെ ആദ്യ വിവാഹം.ശേഷം മെയിൻപുരി സ്വദേശിയായ യുവതിയുടെയും ഇയാളുടെയും വിവാഹമോചന കേസ്​ കോടതിയിൽ നടന്നുകൊണ്ടിരിക്കേ, 2010ൽ ഇയാൾ മറ്റൊരു വിവാഹവും കഴിച്ചു. ഈ വിവാഹബന്ധവും പിന്നീട്​ വിവാഹ മോചന കേസിലെത്തി.

നാലുവർഷത്തിന്​ ശേഷം ഇയാൾ അരൗലിയ ജില്ലയിൽനിന്ന്​ മറ്റൊരു വിവാഹം കഴിച്ചു. അതിനുപിന്നാലെ മൂന്നാംഭാര്യയുടെ ബന്ധുവിനെ നാലാമതായി വിവാഹം ചെയ്​തു. പിന്നീട്​ നാലാംഭാര്യ മുൻ വിവാഹ ബന്ധങ്ങൾ അറിഞ്ഞതോടെ ആത്മഹത്യ ചെയ്​തിരുന്നു.

2019ലായിരുന്നു ഇയാളുടെ അഞ്ചാംവിവാഹം. വിവാഹത്തിന്​ ശേഷം ഇയാൾ ഭാര്യയെ നിരന്തരം അപമാനിക്കാൻ തുടങ്ങി. ഇതോടെ അഞ്ചാംഭാര്യ പൊലീസ്​ സ്​റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു.

അയാൾ അഞ്ചാംഭാര്യയോട്​ മുൻവിവാഹങ്ങളെക്കുറിച്ച്​ വെളിപ്പെടുത്തിയിരുന്നില്ല. വിവാഹം കഴിഞ്ഞ്​ കുറച്ചുദിവസങ്ങൾ കഴിഞ്ഞതോടെ ഇയാൾ അവരെ ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ അവർ ചകേരി പൊലീസ്​ സ്​റ്റേഷനിൽ പരാതിയുമായെത്തുകയായിരുന്നു. ഇ​േപ്പാൾ അയാൾ കിഡ്​വായ്​ പൊലീസ്​ സ്​റ്റേഷൻ പരിധിയിലായിരുന്നു താമസം. തുടർന്ന്​ അഞ്ചാമത്തെ ഭാര്യ അവിടെയും ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

വിവാഹത്തട്ടിപ്പിന്​ പുറമെ ബലാത്സംഗ കേസിലും പ്രതിയാണ്​ ഇയാൾ. 2016ൽ സഹോദര ഭാര്യയെ ബലാത്സംഗം ചെയ്​തതിന്​ ഇയാൾ അറസ്റ്റിലായിരുന്നു.

പരാതിയുടെ അടിസ്​ഥാനത്തിൽ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ ഇയാൾ ആറം വിവാഹത്തിന്​ തയാറെടുക്കുകയാ​െണന്ന വിവരം പൊലീസിന്​ ലഭിച്ചു. ലക്കി പാണ്ഡെയെന്ന പേരിൽ ഇയാൾ മാട്രിമോണിയൽ വെബ്​സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും സർക്കാർ അധ്യാപകൻ, ബിസിനസുകാരൻ, താത്രിക്​ വിദഗ്​ധൻ തുടങ്ങിയ നിലകളിൽ സ്വയം പരിചയപ്പെടുത്തിയിരുന്നതായും പൊലീസ്​ കണ്ടെത്തി.

​വെബ്​സൈറ്റുകളിലൂടെ പരിചയത്തിലാകുന്ന യുവതിക​ളോട്​ താൻ ബാബയാണെന്നും തന്ത്ര -മന്ത്രയെന്ന പേരിൽ ആശ്രമം നടത്തുന്നുണ്ടെന്നും വിശ്വസിപ്പിച്ചിരുന്നു. തുടർന്ന്​ അവരുടെ പ്രശ്​ന പരിഹാരങ്ങൾക്കെന്ന പേരിൽ ഒരു പ്ര​േത്യക സ്​ഥലത്തേക്ക്​ വിളിച്ചുവരുത്തിയിരുന്നതായും യുവതികളെ കുടുക്കിയിരുന്നതായും പൊലീസ്​ കണ്ടെത്തി. ഇത്തരത്തിൽ വെബ്​സൈറ്റിലൂടെ 32 യുവതികളെയാണ്​ ഇയാൾ കുടുക്കിയത്​. അറസ്റ്റ്​ ചെയ്​ത അനുജിനെ കോടതിയിൽ ഹാജരാക്കിയശേഷം ജയിലിലേക്ക്​ അയച്ചു.

Tags:    
News Summary - Self-proclaimed baba, preparing for sixth marriage, arrested in Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.