ന്യൂഡൽഹി: ബാങ്കുകൾ ലഭിക്കുന്ന കറൻസിയുടെ 40 ശതമാനമെങ്കിലും ഗ്രാമീണ മേഖലയിലെ ബ്രാഞ്ചുകൾക്ക് നൽകണമെന്ന് റിസർവ് ബാങ്ക്. ഇപ്പോൾ ബാങ്കുകൾ നൽകുന്ന കറൻസികൾ ഗ്രാമീണ മേഖലയുടെ ആവശ്യത്തിന് തികയുന്നില്ലെന്നും അതുകൊണ്ട് 40 ശതമാനം കറൻസിയെങ്കിലും ഗ്രാമീണ മേഖലക്ക് നൽകണെമന്നും റിസർവ് ബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ബാങ്കുകൾ ഗ്രാമീണ മേഖലയുടെ ആവശ്യത്തിനനുസരിച്ച് നോട്ടുകൾ റീജണൽ റുറൽ ബാങ്ക്, ജില്ല സഹകരണ ബാങ്കുകൾ, വാണിജ്യ ബാങ്കുകൾ എന്നിവക്ക് നൽകണമെന്നാണ് ആർ.ബി.െഎയുടെ പുതിയ നിർേദശം. ആവശ്യത്തിനനുസരിച്ച് ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഒാഫീസുകളിലും എ.ടി.എമ്മുകളിലും ഇത്തരത്തിൽ പണം ലഭ്യമാക്കാൻ റിസർവ് ബാങ്ക് ആവശ്യപ്പെടുന്നുണ്ട്.
ഗ്രാമീണ മേഖലക്ക് പണം നൽകുേമ്പാൾ 500 രൂപയോ അതിൽ താഴെ മൂല്യമുള്ള നോട്ടുകളോ കൂടുതലായി നൽകാൻ ശ്രമിക്കണമെന്നും റിസർവ് ബാങ്ക് ഉത്തരവിലുണ്ട്. ആവശ്യത്തിന് നാണയങ്ങളും ലഭ്യമാക്കണമെന്നും പറയുന്നു. സാഹചര്യങ്ങൾക്കും ജില്ലക്കൾക്കും അനുസരിച്ച് ഗ്രാമീണ നഗര മേഖലയിൽ അവശ്യമായ കറൻസിയുടെ അളവിൽ വ്യത്യാസം വരാമെന്നും അപ്പോൾ അതിനനുസസരിച്ച് ക്രമീകരണം ഏർപ്പെടുത്തണമെന്നും ബാങ്കുകൾക്ക് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.