ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിൽ അംഗമായ റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആർ.ബി.െഎയുടെ സീനിയർ സ്പെഷ്യൽ അസിസ്റ്റൻറായ കെ.മൈക്കൽ ആണ് അറസ്റ്റിലായത്. ഒന്നര കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച റാക്കറ്റിലെ മുഖ്യകണ്ണിയായ മൈക്കൽ സി.ബി.െഎ നടത്തിയ അന്വേഷണത്തിൽ കുടുങ്ങുകയായിരുന്നു.
ബംഗളൂരു നഗരത്തിൽ കള്ളപ്പണം വെളുപ്പിക്കുന്ന എട്ടംഗ റാക്കറ്റിനെ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടികൂടിയിരുന്നു. 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് അവരിൽ നിന്ന് പിടിച്ചെടുത്തത്. റാക്കറ്റുമായി ബന്ധപ്പെട്ട് എട്ടുപേരെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തിരുന്നു. 5.7 കോടിയുടെ പുതിയ നോട്ടുകളുമായി അറസ്റ്റ് ചെയ്യപ്പെട്ട സർക്കാർ എഞ്ചിനിയർ എസ്.സി ജയചന്ദ്രയുടെ ബന്ധുവാണ് അറസ്റ്റിലായവരിൽ ഒരാൾ. ഇതെ തുടർന്ന് പുതിയ നോട്ടുകളുടെ ഉറവിടം സംബന്ധിച്ച് സി.ബി.െഎ നടത്തിയ അന്വേഷണത്തിലാണ് ആർ.ബി.െഎ ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.
ആവശ്യക്കാരെന്ന വ്യാജേന ചെന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നവരെ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടിയത്. 15 മുതൽ 35 ശതമാനം വരെ കമ്മീഷൻ കൈപ്പറ്റിയാണ് ഇടനിലക്കാരായ ഇവർ കള്ളപ്പണം വെളുപ്പിച്ച് നൽകിയിരുന്നത്. ബംഗളൂരുവിൽ അറസ്റ്റിലായവരിലൂടെ കള്ളപ്പണ റാക്കറ്റുകളും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്തുവന്നു കൊണ്ടിരിക്കയാണെന്ന് എൻഫോഴ്സ്മെൻറ് അധികൃതർ അറിയിച്ചിരുന്നു. റിസർവ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥെൻറ അറസ്റ്റോടെ ഇത് കൂടുതൽ വ്യക്തമായി.
കള്ളപ്പണം പിടികൂടുന്നതിെൻറ ഭാഗമായി എൻഫോഴസ്മെൻറ് ഡയറക്ടറേറ്റ് നവംബർ 30ന് ശേഷം ഡൽഹി, മുംബൈ, കൊൽക്കത്ത, ഗുവാഹത്തി, െചന്നൈ, ബാംഗ്ലൂർ എന്നീ നഗരങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.