മുംബൈ: കർണാടകയിൽ സഖ്യ സർക്കാറിൽ നിന്ന് ഭീഷണിയുണ്ടെന്ന പരാതിയുമായി വിമത എം.എൽ.എമാർ. കോൺഗ്രസ് നേതാക്കൾ ഭീഷണി പ്പെടുത്തുന്നുവെന്നും അതിനാൽ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യെപ്പട്ട് വിമത എം.എൽ.എമാർ മുംബൈ പൊലീസിൽ പര ാതി നൽകി. കോൺസ്രഗിനൊപ്പം നിൽക്കുന്ന് അറിയിച്ച എം.ടി.ബി. നാഗരാജ് ഉൾപ്പെടെയുള്ള 14 എം.എൽ.എമാർ ഒപ്പിട്ട അപേക്ഷയാണ് പൊലീസിന് കൈമാറിയിരിക്കുന്നത്.
രാജി പിൻവലിച്ച് കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് അറിയിച്ച എം.ടി.ബി. നാഗരാജ് ഉൾപ്പെടെയുള്ളവർ തീരുമാനം മാറ്റി മുംബൈയിലേക്ക് തിരിച്ചിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി മല്ലികാർജ്ജുന ഖാർഗെ, ഗുലാം നബി ആസാദ് എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നില്ല. മഹാരാഷ്ട്ര, കർണാടക കോൺഗ്രസ് നേതാക്കളുമായോ മറ്റ് പാർട്ടി നേതാക്കളുമായോ ചർച്ച നടത്താൻ ഉദ്ദേശിച്ചിട്ടില്ല. കോൺഗ്രസ് നേതാക്കളിൽ നിന്നും ഭീഷണി നേരിടുന്നുണ്ട്്. ഇവർ മൂലം പ്രത്യേക സാഹചര്യമുണ്ടാവുകയാണെങ്കിൽ അത് നേരിടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിന് നൽകിയ കത്തിൽ എം.എൽ.എമാർ വ്യക്തമാക്കുന്നു.
കോൺഗ്രസ് ജനറൽ സെക്രട്ടറി മല്ലികാർജ്ജുന ഖാർഗെ, കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവർ കൂടിക്കാഴ്ചക്കായി പൊവെയിലെ റെനെസാൻസ് ഹോട്ടലിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇതിന് തടയിടാനാണ് സംരക്ഷണം തേടി എം.എൽ.എമാർ പൊലീസിനെ സമീപിച്ചിരിക്കുന്നത്.
കോൺഗ്രസിനൊപ്പം നിലയുറപ്പിക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ച നാഗരാജ് ഞായറാഴ്ച രാവിലെ ഈ നിലപാട് മാറ്റിയ മുംബൈക്ക് കടന്നിരുന്നു. കോൺഗ്രസിന്‍റെ അനുനയ നീക്കത്തോട് സഹകരിച്ച മറ്റൊരു വിമത എം.എൽ.എയായ ഡോ. സുധാകറും മുംബൈയിലേക്ക് പോകുമെന്ന് റിപ്പോർട്ടുണ്ട്. വിശ്വാസവോട്ടിന് മുമ്പായി പരമാവധി എം.എൽ.എമാരെ ഒപ്പം നിർത്താൻ തീവ്ര ശ്രമം നടത്തുന്ന കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് എം.എൽ.എമാരുടെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.