ന്യൂഡൽഹി: നേരത്തെ പണം നൽകിയ രാജ്യങ്ങൾക്കാണ് വാക്സിൻ വിലകുറഞ്ഞ വിലയ്ക്ക് കൊടുക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. വിദേശ രാജ്യങ്ങളേക്കാൾ കൂടിയ വിലക്ക് കോവിഷീല്‍ഡ് വാക്സിൻ സംസ്ഥാനങ്ങൾക്ക് വിൽക്കാൻ തീരുമാനിച്ചതിൽ പിന്നാലെയാണ് വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വിശദീകരണവുമായെത്തിയത്.
നിലവിലുള്ള മറ്റു ചികിത്സക്ക് ആവശ്യമായി വരുന്ന തുകയെക്കാൾ കുറഞ്ഞ നിരക്കാണ് കോവിഡ് വാക്‌സിന്‍ ഈടാക്കുന്നത്. മുൻകൂർ പണം നൽകുന്നതിനാൽ പ്രാരംഭ വിലയിൽ കുറവുണ്ടാകും. എന്നാൽ ആവശ്യകത കൂടുന്നതിനനുസരിച്ച് ഉൽപാദനം വർദ്ധിപ്പിക്കാൻ നിക്ഷേപം വർദ്ധിപ്പിക്കേണ്ടി വരുമെന്ന് സിറം മേധാവി അദര്‍ പൂനവാല വിശദീകരണകുറിപ്പിൽ വ്യക്തമാക്കി.
വാക്‌സിനുകളുടെ ആഗോള വില ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുന്നത് തുല്യതയല്ല. വിപണിയില്‍ താങ്ങാവുന്ന കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡിന് നിശ്ചയിച്ചിരിക്കുന്നതെന്നും സിറം അധികൃതർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.