കൗശാമ്പി: ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. കോഖ്രാജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹേവ ഗ്രാമത്തിൽ ഞായറാഴ്ച ഉച്ചക്ക് 12ഓടെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തെ തുടർന്ന് പടക്കശാലയിലുണ്ടായ തീ നിയന്ത്രണവിധേയമാക്കി. വെടിമരുന്നിന് തീപിടിച്ചതാണ് സ്ഫോടന കാരണമെന്ന് കരുതുന്നു. മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
പടക്കശാല ഉടമയായ ഷാഹിദും (35) കൊല്ലപ്പെട്ടു. സ്ഫോടനസമയത്ത് പടക്കശാലയിൽ 18 പേരാണുണ്ടായിരുന്നത്. 10 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. പടക്കശാലക്ക് ലൈസൻസ് ഉണ്ടായിരുന്നുവെന്നും തദ്ദേശ സ്ഥാപന അനുമതിയോടെയാണ് പ്രവർത്തിച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.