ബലാത്സംഗ ശ്രമം ചെറുത്തതിന് ഏഴ് വയസുകാരിയെ ബന്ധു ശ്വാസംമുട്ടിച്ച് കൊന്നു

ലഖ്നോ: ബലാത്സംഗ ശ്രമം ചെറുത്തതിന് ഉത്തർപ്രദേശിൽ ഏഴ് വയസുകാരിയെ ബന്ധു ശ്വാസംമുട്ടിച്ച് കൊന്നു. ഗാസിയാബാദിലാണ് സംഭവം. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കലിയ ഭാട്ടിയയിലെ അമ്മാവന്‍റെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു കുട്ടി. ഭക്ഷണം തരാമെന്ന് പറഞ്ഞ് കുട്ടിയെ വീടിന്‍റെ ടെറസിൽ കൊണ്ടുപോയ ബന്ധു കുട്ടിയെ അനുചിതമായി സ്പർശിക്കുകയായിരുന്നു. ഇത് എതിർത്തതോടെ പ്രതി കുട്ടിയുടെ മുഖം കൈകൊണ്ട് മൂടുകയും ബോധരഹിതയായതോടെ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയുമായിരുന്നു. കുട്ടിയെ കുടുംബം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - seven year old smothered to death for resisiting rape in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.