അയോധ്യ: രാമക്ഷേത്ര ദർശനം നടത്തുന്നതിൽ നിന്ന് വിട്ടുനിന്ന് ഉത്തരാഖണ്ഡ് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. ഭാഗികമായി നിർമിച്ച ശ്രീകോവിലിൽ പ്രാർഥനകൾ അർപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം വിട്ടുനിന്നത്.
രാമക്ഷേത്രത്തിന്റെ ‘ശിഖർ’ (മുകളിലെ ഭാഗം) പൂർണമായി നിർമിക്കപ്പെടുമ്പോൾ മാത്രമേ താൻ ആരാധന നടത്തുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഭാഗികമായി നിർമിച്ച ക്ഷേത്രത്തിൽ പ്രാർഥനകൾ നടത്തുന്നത് അപൂർണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന്, അദ്ദേഹം ചിനേശ്വരനാഥ് ക്ഷേത്രത്തിൽ പ്രത്യേക പ്രാർഥനയും രാമജന്മഭൂമി സമുച്ചയത്തിൽ പ്രദക്ഷിണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.