ഗാന്ധിനഗർ: ബി.ജെ.പിയിൽ നിന്ന് വഴിപിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കുകയും പിന്നീട് കോൺഗ്രസ് പിന്തുണയിൽ ഗു ജറാത്ത് മുഖ്യമന്ത്രിയാവുകയും ചെയ്ത ശങ്കർസിങ് വഗേല എൻ.സിപിയിലേക്ക്. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് കോൺഗ്രസ് വിട്ട് വീണ്ടും ബിജെ.പി അനുകൂല നിലപാട് സ്വീകരിച്ചരുന്നു അദ്ദേഹം.2017ൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ വഗേല ബി.ജെ.പിയെ സഹായിച്ചിരുന്നു. എന്നാൽ, പാർട്ടിയിൽനിന്ന് പ്രതീക്ഷിച്ച ഗുണം ലഭിക്കാതെ വന്നതാണ് കളം മാറ്റാൻ കാരണമെന്ന് കരുതുന്നു.
എൻ.സി.പിയിൽ ചേർന്ന് ‘മഹാസഖ്യ’ത്തെ ശക്തിപ്പെടുത്തുകയാണ് വഗേലയുെട ലക്ഷ്യമെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. പാർട്ടി അധ്യക്ഷൻ ശരദ് പവാറിെൻറയും പ്രഫുൽ പേട്ടലിെൻറയും സാന്നിധ്യത്തിൽ അഹ്മദാബാദിൽ നടക്കുന്ന ചടങ്ങിൽ വഗേല എൻ.സി.പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുമെന്ന് എൻ.സി.പി നേതാവ് ജയന്ത് പേട്ടൽ അറിയിച്ചു. അതേസമയം, വഗേല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബി.ജെ.പിക്കെതിരായ മഹാസഖ്യത്തെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിെൻറ വരവ് ഗുണംചെയ്യുമെന്നും പേട്ടൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.