മുംബൈ: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ ഇന്ന് ഹാജരാവില്ലെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരത് പവാർ. ക്രമസമാധന പ്രശ്നം മുൻ നിർത്തി ഇന്ന് ഇ.ഡി ഓഫീസിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് മുംബൈ സിറ്റി പൊലീസ് കമീഷണർ പവാറിനോട് അഭ്യർഥിച്ചിരുന്നു. തുടർന്നാണ് ഇ.ഡി മുമ്പാകെ ഹാജരാവുന്നതിൽ നിന്ന് പവാർ പിൻമാറിയത്.
അതേസമയം, ശിവസേനയും കോൺഗ്രസും നൽകിയ പിന്തുണയിൽ ശരത് പവാർ നന്ദിയറിയിച്ചു. പ്രതിപക്ഷ പാർട്ടികളെ ഇല്ലാതാക്കുകയെന്ന സർക്കാർ നടപടിയുടെ ഭാഗമായാണ് തന്നെ കേസിൽ കുടുക്കിയതെന്നും ശരത് പവാർ ആരോപിച്ചു. ശരത് പവാറിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ജനം വിശ്വസിക്കില്ലെന്ന് ശിവസേന എം.പി സഞ്ജയ് റൗട്ട് പറഞ്ഞിരുന്നു.
രാഷ്ട്രീയപ്രേരിതമായാണ് പവാറിനെതിരെ കേസെടുത്തിരിക്കുന്നതെന്നായിരുന്നു കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.