ന്യൂഡൽഹി: വിമത ജനതാദൾ-യു നേതാക്കളായ ശരദ് യാദവ്, അലി അൻവർ എന്നിവർക്ക് രാജ്യസഭാംഗത്വം നഷ്ടമായി. പാർട്ടി നിർദേശം ലംഘിച്ച് രണ്ടു നേതാക്കളും പ്രതിപക്ഷ പാർട്ടികളുടെ പരിപാടികളിൽ പെങ്കടുത്തതായി കാണിച്ച് ജെ.ഡി.യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും അംഗത്വത്തിൽനിന്ന് അയോഗ്യരാക്കിയതെന്ന് രാജ്യസഭ ചെയർമാൻ എം. വെങ്കയ്യ നായിഡുവിെൻറ ഒാഫിസിൽനിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
പട്നയിൽ ഇൗയിടെ നടന്ന പ്രതിപക്ഷ റാലിയിൽ ഇവർ പെങ്കടുത്തത് പാർട്ടി വിരുദ്ധ നടപടിയാണെന്ന് ആരോപിച്ചും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും ബിഹാർ മുഖ്യമന്ത്രിയും പാർട്ടി ദേശീയ പ്രസിഡൻറുമായ നിതീഷ് കുമാറാണ് പരാതി നൽകിയത്. ശരദ് യാദവ് കഴിഞ്ഞ വർഷമാണ് രാജ്യസഭാംഗമായത്.
2022ലാണ് കാലാവധി അവസാനിക്കുക. അലി അൻവറിെൻറ കാലാവധി അടുത്ത വർഷമാണ് അവസാനിക്കുക. നിതീഷ്കുമാറിെൻറ വിഭാഗത്തെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ ഇൗയിടെ ഒൗദ്യോഗിക പാർട്ടിയായി അംഗീകരിക്കുകയും പാർട്ടി ചിഹ്നമായ അമ്പ് ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.