ന്യൂഡൽഹി: മഹുവ മൊയ്‌ത്രക്കൊപ്പമുള്ള തന്റെ ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയത്തിന്‍റെ ഭാഗമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തന്‍റെ സഹോദരിയടക്കം 15 പേർ പങ്കെടുത്ത മഹുവയുടെ പിറന്നാൾ ആഘോഷത്തിലാണ് പങ്കെടുത്തതെന്നും അതിന്‍റെ ചിത്രങ്ങളാണ് ക്രോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു.
"ഇത് വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണ്. ആ കുട്ടിയുടെ പിറന്നാൾ ആഘോഷമായിരുന്നു അത്. എനിക്ക് അവർ ഒരു കുട്ടിയെപ്പോലെയാണ്. ആ എം.പിക്ക് എന്നെക്കാൾ 20 വയസ് കുറവാണ്. എന്റെ സഹോദരി ഉൾപ്പെടെ 15 ഓളം പേർ പങ്കെടുത്ത ജന്മദിന പാർട്ടിയായിരുന്നു അത്. മുഴുവൻ ചിത്രവും കാണിക്കുന്നതിനുപകരം ക്രോപ്പ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയാണ്"- തരൂർ പറഞ്ഞു.
സ്വകാര്യ ചിത്രങ്ങളാണ് പ്രചരിക്കുന്നതെങ്കിൽ ആരാണ് അത് പകർത്തിയതെന്നും അദ്ദേഹം ചോദിച്ചു. തന്‍റെ തിരക്കേറിയ ജോലിക്കിടയിൽ ഇത്തരം പരിഹാസങ്ങൾക്ക് പ്രാധാന്യം നൽകാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ട്രോൾ സേന സോഷ്യൽ മീഡിയയിൽ തന്‍റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് രസകരമാണെന്ന് മഹുവ മൊയ്ത്ര നേരത്തെ പറഞ്ഞിരുന്നു. “വെള്ള ബ്ലൗസിനേക്കാൾ പച്ചയാണ് ഇഷ്ടമെന്നും എന്തിനാണ് ക്രോപ്പ് ചെയ്ത് ബുദ്ധിമുട്ടുന്നത് അത്താഴവിരുന്നിലെ ബാക്കിയുള്ളവരെ കൂടി കാണിക്കുക എന്നാണ് മഹുവ മൊയ്ത്ര പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.