ന്യൂഡൽഹി: 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി ചിഹ്നത്തിൽ മത്സരിക്കാൻ താനുണ്ടാവില്ലെന്ന സൂചന നൽകി വിമത ബി.ജെ.പി നേതാവ് ശത്രുഘ്നൻ സിൻഹ. അതേസമയം, താൻ ബി.ജെ.പി വിടുന്നതിനുപകരം പാർട്ടിക്ക് തന്നെ ഉപേക്ഷിച്ചു കൂേടയെന്നും അദ്ദേഹം ചോദിച്ചു.
താൻ ബി.ജെ.പിയിലാണോ മറ്റു രാഷ്ട്രീയ കക്ഷികളിലാണോ സ്വതന്ത്രനായാണോ മത്സരിക്കുന്നത് എന്നതൊന്നും വിഷയമല്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തുടർച്ചയായി മത്സരിക്കുന്ന പട്ന സാഹിബ് മണ്ഡലത്തിൽനിന്ന് മാറുന്ന പ്രശ്നമില്ല. മുമ്പത്തെക്കാൾ ഭൂരിപക്ഷത്തോടെയാണ് താൻ കഴിഞ്ഞ തവണയും വിജയിച്ചത്. നരേന്ദ്ര േമാദി അധികാരത്തിൽവന്ന ദിവസം മുതൽ തന്നെ അവഗണിക്കുകയായിരുന്നു. നേതാക്കൾ എെൻറ സ്വന്തമാണ്. അതിനാൽ അവരുടെ പെരുമാറ്റത്തെ കുറിച്ച് പുറത്തുള്ളവരോട് കൂടുതൽ പറയാൻ കഴിയില്ല.
പക്ഷേ അവരുടെ പെരുമാറ്റം എന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അവർക്കറിയാം -അദ്ദേഹം വിശദീകരിച്ചു. പാർട്ടി വിട്ടുകൂേടയെന്ന ചോദ്യത്തിനാണ് പാർട്ടിക്ക് എന്നെ ഉപേക്ഷിച്ചു കൂേട എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചത്. വിടാനല്ല താൻ പാർട്ടിയിൽ ചേർന്നത്. താൻ മാത്രമല്ല മറ്റു പലരോടും മോശമായാണ് പെരുമാറുന്നത്. തങ്ങളുടെ ഗുരുവും താത്ത്വികനേതാവും ഒക്കെയായ എൽ.കെ. അദ്വാനിയോട് ചെയ്തത് നോക്കൂ. അദ്ദേഹത്തിെൻറ നേതൃത്വത്തിൻ കീഴിലാണ് ബി.ജെ.പി രണ്ടിൽ നിന്ന് 200 സീറ്റിലേക്ക് വളർന്നത്. പക്ഷേ, ഇന്നദ്ദേഹം എവിടെയാണെന്ന് ശത്രുഘ്നൻ സിൻഹ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.