ന്യൂഡൽഹി: ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ബിജെപി നേതൃത്വവുമായി വിയോജിപ്പുകള ്‍ ഉണ്ടായിരുന്ന സിന്‍ഹക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. കഴിഞ്ഞ തവണ പ്രതിനിധീകരിച്ച ബീഹാറിലെ പട്‌ന സാഹി ബ് മണ്ഡലത്തിൽ തന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ്-ആര്‍.ജെ.ഡി മഹാസഖ്യത്തിൻെറ പിന്തുണയോടെ പട്‌ന സാഹിബില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി സിന്‍ഹ മത്സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു ഇതിനിടെയാണ് കോൺഗ്രസിൽ ചേരുന്നതായി വാർത്തകൾ വരുന്നത്. പട്‌ന സാഹിബ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ഈ മാസം അവസാനമാകും സിൻഹ കോണ്‍ഗ്രസില്‍ ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.