പ്രായമായി, ജയിലിൽ മരിക്കാൻ വയ്യ, ജാമ്യം വേണം; കോടതിയിൽ പീറ്റർ മുഖർജി

മുംബൈ: ജയിലിൽ കിടന്ന് മരികാൻ താൽപര്യമില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സി.ബി.ഐ കോടത ിയിൽ മുൻ ‘സ്റ്റാർ ഇന്ത്യ’ മേധാവിയും ഷീന ബോറ കൊലക്കേസ് പ്രതിയുമായ പീറ്റർ മുഖർജി. തനിക്ക് 64 വയസ്സായെന്നും ജാമ് യത്തിലിറങ്ങിയാലും വിചാരണ നല്ല നിലയിൽ നടക്കുമെന്നും ജയിലിൽ കിടന്ന് മരിക്കാൻ വയ്യെന്നും പീറ്റർ അഭിഭാഷകൻ മുഖേന കോടതിയിൽ പറഞ്ഞു.

പീറ്ററുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. കേസിലെ പ്രധാന സാക്ഷിയായ പീറ്ററുടെ മകൻ രാഹുൽ മുഖർജിയെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ പീറ്ററുടെ ജാമ്യാപേക്ഷയെ എതിർക്കുന്നത്. പീറ്റർ ‘നിശബ്ദ കൊലയാളി’യാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. മകന്‍റെ ഭാവി വധുവായിട്ടും കാണാതായ ഷീന ബോറയെ കുറിച്ച് അന്വേഷിക്കാൻ പീറ്റർ വിമുഖത കാട്ടിയതായും കൊലപാതക ഗൂഡാലോചനയിൽ കൃത്യമായ പങ്കുണ്ടെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.

2015 മുതൽ പീറ്റർ ജയിലിലാണ്. അറസ്റ്റിലാകുന്നത് വരെ പീറ്റർ മകൻ രാഹുലിന് ഒപ്പമാണ് കഴിഞ്ഞതെന്നും സ്വാധീനിക്കാനായിരുന്നുവെങ്കിൽ അന്ന് അതാകാമായിരുന്നുവെന്നും പീറ്ററുടെ അഭിഭാഷകൻ പ്രതിവാദമുന്നയിച്ചു. കൊല നടക്കുമ്പാേൾ താൻ ലണ്ടനിലായിരുന്നുവെന്നാണ് മുമ്പ് പീറ്റർ കോടതിയിൽ പറഞ്ഞത്. പാകിസ്താനിലെ ഹാഫിസ് സഇൗദ് മുംബൈയിൽ എത്തിയല്ല ഭീകരാക്രമണം നടത്തിയതെന്നായിരുന്നു ഇതിന് പ്രോസിക്യൂഷൻ നൽകിയ മറുപടി.

പീറ്ററുടെ രണ്ടാം ഭാര്യ ഇന്ദ്രാണി മുഖർജിയയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന. വിവാഹ സമയത്ത് സഹോദരിയായിട്ടാണ് ഷീനയെ ഇന്ദ്രാണി പീറ്ററെയും കുടുംബത്തെയും പരിചയപ്പെടുത്തിയത്. രണ്ടാനമ്മയുടെ മകളെന്നറിയാതെ രാഹുൽ ഷീനയുമായി പ്രണയത്തിലാവുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നു. തുടർന്ന് 2012 ഏപ്രിലിൽ ഷീനയെ കാണാതായി.

2015 ലാണ് ഷീനയെ കൊന്ന് കത്തിച്ച ജഡം റാലിഗഡിലെ വിജനമായ പ്രദേശത്ത് തള്ളിയതായി കണ്ടെത്തിയത്. ഇന്ദ്രാണി, മുൻ ഭർത്താവ് സഞ്ജീവ് ഖന്ന എന്നിവരും ജയിലിലാണ്. കൊലപാതകം വെളിച്ചെത്തു കൊണ്ടുവന്ന ഇന്ദ്രാണിയുടെ ൈഡ്രവർ ശ്യാംവർ റായ് കേസിൽ മാപ്പുസാക്ഷിയായി മാറി.

Tags:    
News Summary - Sheena Bora murder Peter Mukerjea -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.