മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന വിമത എം.എൽ.എമാരുടെ സംഘത്തിന് നേതൃത്വം നൽകുന്ന ഏക്നാഥ് ഷിൻഡെ പുതിയ പാർട്ടി രൂപവത്കരിച്ചേക്കും. 'ശിവസേന ബാലാസാഹെബ് താക്കറെ' എന്ന പേരിലാകും പാർട്ടിയുണ്ടാക്കുകയെന്നാണ് വിവരം. നിയമവശം പരിശോധിച്ച ശേഷം വൈകീട്ട് പ്രഖ്യാപനം നടത്തുമെന്ന് വിമതർ അറിയിച്ചു.
പ്രശ്നസാധ്യത കണക്കിലെടുത്ത് മുംബൈയിലും താനെയിലുമെല്ലാം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഷിന്‍ഡെയുടെ താനെയിലെ വസതിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശിവസേനയുടെ 40 എം.എൽ.എമാരുൾപ്പെടെ 50 പേരുടെ പിന്തുണ ഷിൻഡെക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കർ തള്ളി. 33 എം.എൽ.എമാർ അവിശ്വാസ പ്രമേയത്തിനുള്ള അപേക്ഷയിൽ ഒപ്പിട്ടിട്ടുണ്ട്. ശിവസേനയുടെ ലെറ്റർഹെഡിലാണ് വിമതർ അപേക്ഷ നൽകിയത്. എന്നാൽ, എം.എൽ.എമാർ നേരിട്ടല്ല അപേക്ഷ സമർപ്പിച്ചത്. സഭാ രേഖകൾ പ്രകാരം അജയ് ചൗധരിയാണ് സേന നിയമസഭാകക്ഷി നേതാവ്, ഷിൻഡെയല്ല എന്നതും വിമതർക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.