മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നയിക്കുന്ന മഹാവികാസ് അഘാഡി സർക്കാറിനെ പ്രതിസന്ധിയിലാക്കി മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ ഗുജറാത്ത് റിസോട്ടിൽ. ഒരു തരത്തിലുള്ള ആശയ വിനിമയവുമില്ലാതെ 13 വിമത എം.എൽ.എമാരുമായാണ് ഷിൻഡെ സൂറത്തിലുള്ള റിസോർട്ടിൽ കാമ്പ് ചെയ്യുന്നത്.
എം.എൽ.സി തെരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ ഒന്ന് നഷ്ടപ്പെട്ടതിൽ ക്രോസ് വോട്ടിങ് നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഏക്നാഥ് ഷിൻഡെ റിസോർട്ടിൽ കാമ്പ് ചെയ്യുന്നത്.
പുതിയ സംഭവ വികാസങ്ങളെ തുടർന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സഖ്യ കക്ഷികളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സഖ്യ കക്ഷികളായ കോൺഗ്രസ്, എൻ.സി.പി, ശിവസേന എം.എൽ.എമാരെല്ലാം മുംബൈയിൽ എത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എൻ.സി.പി നേതാവ് ശരത് പവാറും മഹാ വികാസ് അഘാഡിയുടെ ഉന്നത നേതാക്കളുമായി അടിയന്തര കൂടിക്കാഴ്ച ഒരുക്കുന്നുണ്ട്.
അതേസമയം, ശിവസേനയിലെ ഒമ്പത് എം.എൽ.എമാർ കൂടി ഷിൻഡെക്കൊപ്പം ചേരുമെന്നും ഇവർ രണ്ടുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.